ഗുരുവായൂർ ∙ ക്ഷേത്രനഗരിയിൽ ആദ്യാനുഭവമായി പഞ്ചുരുളി തെയ്യം. സത്യസായി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സായി മന്ദിരത്തിലാണ് പഞ്ചുരുളി തെയ്യം ദൈവക്കോലം എഴുന്നള്ളി കൽപന ചൊല്ലിയത്.
സായി മന്ദിരത്തിലെ വാരാഹിക്ക് പ്രഭ ചാർത്തി ആവാഹനാദി പൂജാവിധികൾക്കു ശേഷം അവകാശി കുടുംബമായ അനീഷ് പട്ടുവം പഞ്ചുരുളി കോലധാരിയായി.
മമ്മിയൂർ അമ്പലത്തിൽ നിന്നുംകുളിച്ചുവരവ്, ഭഗവതി തോറ്റം, മാതാവിന്റെ പുറപ്പാട്, തർപ്പണം. വാരണ കഴിഞ്ഞ് തെയ്യം അണിഞ്ഞു രാത്രി പിരിയൽ ചടങ്ങുകളുണ്ടായി.
സുനിൽ പണിക്കർ, അനിൽ പണിക്കർ, വാസു പെരുമലയൻ, ടിജു പണിക്കർ, അഖിൽ പണിക്കർ, ഉണ്ണി, മനീഷ് പണിക്കർ, കുട്ടാപ്പി, വൈഷ്ണവ് എന്നിവർ പഞ്ചുരുളിക്ക് നേതൃത്വം നൽകി. ഭക്തർക്കും വാരാഹിക്കും കുറിയെടുത്ത് കൽപന ചൊല്ലി.
ജന്മദിന ശതാബ്ദി സാംസ്കാരിക സമ്മേളനം സംഗീത സംവിധായകൻ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.
സ്വാമി ഹരിനാരായണൻ അധ്യക്ഷനായി. കൈതപ്രം ദാമോദരൻ നമ്പൂതിരി, ഹരിതം ഗ്രൂപ്പ് ചെയർമാൻ പി.കെ.
ഹരിദാസ്, മാങ്ങോട്ട് രാമകൃഷ്ണൻ, സബിത രഞ്ജിത്ത്, അരുൺ സി.നമ്പ്യാർ, സതീഷ് ഗുരുവായുർ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

