തൃശൂർ ∙ കൊച്ചിയിൽ നവംബർ 27 മുതൽ 30വരെ നടക്കുന്ന ഹോർത്തൂസ് സാഹിത്യോത്സവത്തിനു മുന്നോടിയായി വനം വന്യജീവി വകുപ്പും കെഎഫ്ആർഐയുമായി ചേർന്നു മലയാള മനോരമ സംഘടിപ്പിക്കുന്ന ‘കാട് അക്ഷരക്കൂട്’ സാഹിത്യ ക്യാംപ് ഇന്നും നാളെയുമായി പീച്ചി കെഎഫ്ആർഐ ക്യാംപസിൽ നടക്കും. ഇന്നു രാവിലെ 9.45നു മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ടി.ഉമ, വയലാർ അവാർഡ് ജേതാവായ സാഹിത്യകാരൻ ഇ.സന്തോഷ് കുമാർ, കെഎഫ്ആർഐ ഡയറക്ടർ ഡോ.കണ്ണൻ സി.എസ്.വാരിയർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.
സാഹിത്യകാരനും അധ്യാപകനുമായ ശ്യാം സുധാകർ ആണു ക്യാംപ് ഡയറക്ടർ. പ്രമുഖ സാഹിത്യകാരന്മാർ വിവിധ സെഷനുകൾ നയിക്കും.
തൃശൂരിൽനിന്നും സമീപ ജില്ലകളിൽനിന്നും തിരഞ്ഞെടുത്ത വിദ്യാർഥികൾക്കു മാത്രമാണ് പ്രവേശനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

