തൃശൂർ ∙ അമല ആശുപത്രി വളപ്പിൽ പാർക്ക് ചെയ്തിരുന്ന ഡോക്ടറുടെ കാറിന്റെ ചില്ലു തകർത്തു ഐപാഡും ബാഗും കവർന്ന കേസിൽ 3 പേർ അറസ്റ്റിൽ. കുന്നത്തങ്ങാടി അല്ലാണ്ടത്ത് അനീഷ് (40), മൈലിപ്പാടം കള്ളികാട്ടിൽ സന്തോഷ് (30), കടവല്ലൂർ ചെമ്പേക്കര ബിജേഷ് (40) എന്നിവരാണു പേരാമംഗലം പൊലീസിന്റെ പിടിയിലായത്.
ഒരാഴ്ച മുൻപാണു സംഭവം. രാവിലെ ഒൻപതരയോടെ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ വശത്തെ ചില്ലു പൊട്ടിച്ചു ബാഗും ഐപാഡും തട്ടിയെടുത്തെന്നാണു കേസ്.
ആശുപത്രിക്കു മുന്നിൽ നിന്നു ഗുരുവായൂർ ഭാഗത്തേക്കുള്ള ബസിൽ മോഷ്ടാക്കൾ രക്ഷപ്പെട്ടു. ബസിൽ സിസിടിവി ഇല്ലാതിരുന്നതിനാൽ അന്വേഷണം ദുഷ്കരമായി.
എന്നാൽ, ഓരോ ബസ് സ്റ്റോപ്പിന്റെയും പരിസരത്തേതടക്കം നൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ച് ഒടുവിൽ പ്രതികളെ കണ്ടെത്തി. അനീഷിനും സന്തോഷിനുമെതിരെ നാലു കേസുകൾ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ട്.
മുണ്ടൂരിൽ മൊബൈൽ കട ഉടമയായ ബിജേഷ് പ്രതികളിൽ നിന്നു തൊണ്ടിമുതൽ വാങ്ങിയതിനാണു പിടിയിലായത്.
എസിപി കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ കെ.സി.
രതീഷ്, എസ്ഐമാരായ പ്രീത ബാബു, അജ്മൽ, എഎസ്ഐ നൗഷാദ്, ശ്രീകുമാർ, സിപിഒമാരായ ഷിജിൻ, അതുൽ, കിരൺ, സ്ക്വാഡ് അംഗങ്ങളായ ഹരീഷ്, ദീപക് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

