കൈപ്പറമ്പ്∙ കനത്ത മഴയിൽ പൊന്നോർ താഴം കോൾ പടവിലെ കെഎൽഡിസി ബണ്ട് തകർന്ന് കോൾപാടത്തെ നെൽക്കൃഷി നശിച്ചു. 265 ഏക്കറോളം വരുന്ന കോളിലെ കൃഷിയാണ് ബണ്ട് പൊട്ടി വെള്ളത്തിനടിയിലായത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഏതാണ്ട് 15 മീറ്ററോളം ദൂരമാണ് ബണ്ട് പൊട്ടിയത്.
100 ഏക്കറിൽ കൃഷി നടീൽ കഴിഞ്ഞ കൃഷിയും 165 ഏക്കറിൽ നടാനുള്ള ഞാറുമാണ് വെള്ളത്തിൽ മുങ്ങിയത്. ബണ്ടിലെ വെള്ളം കരിവാലി ചണ്ടി മൂലം ഒഴുകിപ്പോകാത്തതാണ് ബണ്ട് തകരാൻ കാരണമായതെന്ന് കർഷകർ പരാതിപ്പെട്ടു.
ഇരുപതു ദിവസം പാകമായ നെൽച്ചെടികളാണ് വെള്ളത്തിൽ മുങ്ങി നശിച്ചത്.
പല കർഷകരും സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തും പണം കടം വാങ്ങിയുമാണ് കൃഷിയിറക്കിയത്. ഇതു മൂലം കർഷകർക്ക് ഉണ്ടാകുന്നത് വലിയ നഷ്ടമാണെന്ന് കോൾ പടവ് കമ്മിറ്റി കൺവീനർ സി.ആർ.രഞ്ജിത്ത് പറഞ്ഞു. പൊട്ടിയ ബണ്ട് ഇന്ന് കോൾ പടവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെട്ടാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ബണ്ട് പൊട്ടിയ സ്ഥലം തോളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, മുൻ പ്രസിഡന്റ് കെ.ജി.
പോൾസൺ, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ ഷീന വിൽസൻ, എ ഡി എ വി.എസ്. പ്രതീഷ്, കൃഷി ഓഫിസർ പി.കെ.മനീഷ എന്നിവർ സന്ദർശിച്ചു.
തുലാമഴ കനത്തു; പുഞ്ചക്കൃഷി ഇറക്കുന്നത് വൈകുന്നു
കാട്ടകാമ്പാൽ∙ തുലാമഴ കനത്തതോടെ കോൾപടവുകളിൽ പുഞ്ചക്കൃഷി ഇറക്കുന്നത് വൈകുന്നു.
പാടശേഖരങ്ങൾ കെട്ടി കിടക്കുന്ന വെള്ളം വറ്റിക്കാനായി രണ്ടാഴ്ച മുൻപ് പല കോൾപടവുകളിലും പമ്പിങ് തുടങ്ങിയിരുന്നു. വെള്ളം വറ്റി തുടങ്ങിയ പാടശേഖരങ്ങളിൽ കനത്ത മഴയിൽ വീണ്ടും വെള്ളം നിറഞ്ഞു.
ഇതോടെ വിത്തു വിതയ്ക്കൽ നീട്ടിവയ്ക്കാനുള്ള ശ്രമത്തിലാണ് കർഷകർ. പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ച് നവംബർ അവസാനത്തോടെ കൃഷിയിറക്കാനായിരുന്നു കർഷകരുടെ പദ്ധതി. ഇതിന്റെ ഭാഗമായി ഒക്ടോബർ ആദ്യം തന്നെ വലിയ മോട്ടറുകൾ ഉപയോഗിച്ച് പമ്പിങ് തുടങ്ങിയിരുന്നു.
വെള്ളം പൂർണമായും വറ്റിത്തുടങ്ങിയ ചില കോൾപടവുകളിൽ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതു മറിക്കുകയും ചെയ്തിരുന്നു. എന്നാൽ ശക്തമായ മഴ മൂലം വിത്തു വിതയ്ക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ മാറ്റി വയ്ക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ.
പല പാടശേഖരങ്ങളിൽ വെള്ളം വറ്റിക്കാനായി ഊർജിതമായി പമ്പിങ് നടത്തുന്നുണ്ട്. സബ് മേഴ്സിബിൾ പമ്പ് ഉപയോഗിച്ചാണ് കൂടുതൽ കോൾപടവുകളിലും വെള്ളം വറ്റിക്കുന്നത്.
മഴ മാറിയാൽ അതിവേഗത്തിൽ വെള്ളം വറ്റിക്കാനുള്ള ശ്രമത്തിലാണ് കർഷകർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

