അധ്യാപക ഒഴിവ്
അഞ്ചേരി∙ ഗവ.സ്കൂൾ എൽപി വിഭാഗത്തിലെ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 28 നു 10.30 ന് നടക്കും.
ലൈബ്രേറിയൻ ഒഴിവ്
കാടുകുറ്റി ∙ പഞ്ചായത്ത് വായനശാല, സാംസ്കാരിക കേന്ദ്രത്തിൽ ലൈബ്രേറിയൻ ആൻഡ് ഇൻഫർമേഷൻ തസ്തികയിൽ ഒഴിവുണ്ട്. 31നു മുൻപ് പഞ്ചായത്തിൽ അപേക്ഷ നൽകണം.
ഫോൺ: 0480 2719628.
ഒഴിവുകൾ: ഓവർസീയർ ഗ്രേഡ് 2
മുല്ലശേരി ∙ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ ഓവർസീയർ ഗ്രേഡ് 2ന്റെ ഒഴിവുണ്ട്. യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ഐടിഐ, ഐടിസി.
അഭിമുഖം 28ന് രാവിലെ 11ന് ബ്ലോക്ക് ഓഫിസിൽ.
അപേക്ഷ
തൃശൂർ ∙ പട്ടികജാതി വിദ്യാർഥികൾക്കു പട്ടികജാതി വികസന വകുപ്പ് നൽകുന്ന പ്രോത്സാഹന സമ്മാനം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 0487 2360381.
അപേക്ഷ ക്ഷണിച്ചു
കല്ലേറ്റുകര ∙ ഭിന്നശേഷി കുട്ടികളുടെ പഠനപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രണ്ട് മുതൽ ഏഴ് വയസുവരെയുള്ള കുട്ടികൾക്ക് കല്ലേറ്റുംകര നിപ്മറിൽ നടത്തുന്ന 3 മാസത്തെ പരിശീലന പദ്ധതിയുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
9288099582.
പരീക്ഷാ തീയതികൾ
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഒന്ന്, മൂന്ന് സെമസ്റ്റർ എഫ്വൈയുജിപി പരീക്ഷാ തീയതികൾ പുതുക്കി നിശ്ചയിച്ചു. വെബ്സൈറ്റ് : www.ssus.ac.in
ദേശീയ ഇന്നവേഷൻ ചാലഞ്ച്
തൃശൂർ ∙ തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ (ടിഎംഎ), ഹൈക്കോൺ ഇന്ത്യ എന്നിവ ചേർന്നു ദേശീയ ഇന്നവേഷൻ ചാലഞ്ച് നടത്തുന്നു.
യുവ ഗവേഷകരെ കണ്ടെത്തുക, അവർക്കു മാർഗനിർദേശങ്ങൾ നൽകുക എന്നിവയാണു ലക്ഷ്യം. കോളജ് വിദ്യാർഥികൾ, നൂതന ആശയങ്ങൾ ഉള്ളവർ, ആദ്യഘട്ട
സംരംഭകർ എന്നിവരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഒക്ടോബർ മുതൽ 2026 ജനുവരി വരെയാണു ചാലഞ്ച് നടത്തുക.
1,25,000 രൂപയുടെ കാഷ് പ്രൈസ് നൽകും. ചാലഞ്ചിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്കു 4 ലക്ഷം രൂപ വരെ ഇന്നവേഷൻ ഗ്രാന്റുകൾ നൽകുമെന്നു ടിഎംഎ പ്രസിഡന്റ് സി.പത്മകുമാർ, ഹൈക്കോൺ ഇന്ത്യ സിഎംഡി ക്രിസ്റ്റോ ജോർജ്, ഇന്നവേഷൻ ചാലഞ്ച് കൺവീനർ അജിത്ത് കൈമൾ എന്നിവർ അറിയിച്ചു.
9746857455.
നടുവം കാവ്യോത്സവം ഇന്ന്
ചാലക്കുടി ∙ നഗരസഭയും നടുവം കവികൾ സ്മാരക നഗരസഭാ ലൈബ്രറിയും ഒരുക്കുന്ന നടുവം കാവ്യോത്സവം ഇന്നു 4നു കലാഭവൻ മണി പാർക്കിൽ നടത്തും. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
കവിയരങ്ങിന്റെ ഉദ്ഘാടനം കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നിർവഹിക്കും. നഗരസഭാധ്യക്ഷൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിക്കും.
നടുവം കവികളെ പരിചയപ്പെടുത്തി ഡോ.ഗിരിജ നടുവം പ്രഭാഷണം നടത്തും.
ഫിഷറീസ് ക്ഷേമപദ്ധതി പരിചയപ്പെടുത്തലും മത്സ്യത്തൊഴിലാളി സംഗമവും ഇന്ന്
തൃപ്രയാർ ∙ ഫിഷറീസ് ക്ഷേമപദ്ധതി പരിചയപ്പെടുത്തലും മത്സ്യത്തൊഴിലാളി സംഗമവും ഇന്ന് 9.30ന് വലപ്പാട് ബീച്ച് കൊടിയമ്പുഴ ദേവസ്വം ഹാളിൽ നടക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.
സി.സി.മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിക്കും.
മെഡിക്കൽ ക്യാംപ്
കൊടുങ്ങല്ലൂർ ∙ റോട്ടറി ക്ലബ് സാന്ത്വന സ്പർശം പദ്ധതിയുടെ ഭാഗമായി നാളെ പി. ഭാസ്കരൻ മെമ്മോറിയൽ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് നടത്തും. അവശ്യമരുന്നുകൾ സൗജന്യമായിരിക്കും.
96050 76992.
നേത്ര പരിശോധന ക്യാംപ്
മുല്ലശേരി ∙ മനസ് മുല്ലശേരി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാംപ് നാളെ നടത്തും. പറമ്പൻതളി നട
ശ്രീനാരായണ ഹാളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാംപ്. സൗജന്യ പ്രമേഹ, രക്ത സമ്മർദ പരിശോധനയും ഉണ്ടാകും. പഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ് ഉദ്ഘാടനം ചെയ്യും.
ഫോൺ:9387106026.
ആറടന്ത മേളം നാളെ
തിരുവില്വാമല ∙ ലക്കിടി കൃഷ്ണരാജ് ചിട്ടപ്പെടുത്തിയ ആറടന്ത മേളം നാളെ രാവിലെ 9നു വില്വാദ്രിനാഥ ക്ഷേത്രത്തിൽ നടക്കും.
ഗതാഗതം നിരോധിച്ചു
മതിലകം ∙ കേരള വാട്ടർ അതോറിറ്റി സെക്ഷന് കീഴിൽ കയ്പമംഗലം പഞ്ചായത്തിലെ ആർസിയുപി സ്കൂൾ മുതൽ പുതിയ 700 എംഎം പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഇന്ന് രാവിലെ മുതൽ ആരംഭിക്കുന്നതിനാൽ ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ ചളിങ്ങാട് അമ്പല നട വരെ ഗതാഗതം നിരോധിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

