തൃശൂർ ∙ആർഡിഒ ഓഫിസിൽ സൂക്ഷിക്കവേ മുക്കുപണ്ടമായി മാറിയ സ്വർണാഭരണം തിരിച്ചുകിട്ടാൻ ഒരമ്മയുടെ പോരാട്ടം. കാട്ടൂർ സ്വദേശി തൊപ്പിയിൽ വീട്ടിൽ സുലൈഖയാണ് 68–ാം വയസ്സിലും മകളുടെ സ്വർണാഭരണം തിരികെക്കിട്ടാൻ ഓഫിസുകൾ കയറിയിറങ്ങുന്നത്. 2003ൽ തലച്ചോറിൽ രക്തം കട്ടപിടിച്ചു മരിച്ച മകൾ റംലത്തിന്റെ എട്ടരപ്പവൻ സ്വർണം തേടിയാണു സുലൈഖ അധികൃതരെ മാറിമാറി സമീപിക്കുന്നത്. സുലൈഖയുടെ വീട്ടിൽനിന്നാണ് അവശയായ മകളെ ആശുപത്രിയിൽ കൊണ്ടുപോയത്.
അവിടെയെത്തും മുൻപ് മരിച്ചതിനാൽ പോസ്റ്റ്മോർട്ടം നടത്തി. മരണസമയത്തു റംലത്ത് എട്ടരപ്പവന്റെ സ്വർണാഭരണം ധരിച്ചിരുന്നെന്നു സുലൈഖ പറയുന്നു.
അന്നു റംലത്തിനു രണ്ട് പിഞ്ചുകുഞ്ഞുങ്ങളുണ്ടായിരുന്നു. അവരെ വളർത്തിയതു സുലൈഖയാണ്.
റംലത്തിനെ മറവു ചെയ്യുന്നതിനു മുൻപ് പൊലീസുകാർ വഴി തഹസിൽദാറുടെ അറിവോടെ ഇരിങ്ങാലക്കുട
ആർഡിഒ ഓഫിസിൽ റംലത്തിന്റെ സ്വർണം ഹാജരാക്കിയിരുന്നു. അവരുടെ ആൺമക്കൾക്കു പ്രായപൂർത്തിയായശേഷം തിരികെ വാങ്ങാൻ പോയപ്പോഴാണു സ്വർണത്തിനു പകരം മുക്കുപണ്ടം നൽകാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നു സുലൈഖ പറയുന്നു. ഇക്കാര്യം അന്ന് ചുമതലയിലുണ്ടായിരുന്ന സീനിയർ സൂപ്രണ്ട് സി.ആർ.ജയന്തിയും വ്യക്തമാക്കിയതായി പൊലീസ് റിപ്പോർട്ടിൽ ഉണ്ട്.
2004 ഫെബ്രുവരി മുതൽ 2022 ഏപ്രിൽ വരെയുള്ള കാലഘട്ടത്തിൽ ചുമതലയിലുള്ള ആർഡിഒ ഓഫിസിലെ ഉദ്യോഗസ്ഥരിൽ ആരോ തിരിമറി നടത്തിയെന്നാണു സുലൈഖയുടെ ആരോപണം.
പ്രശ്നപരിഹാരത്തിന് പൊലീസിനെയും കലക്ടറെയും പലതവണ സമീപിച്ചെങ്കിലും നടപടിയായില്ലെന്നും ആഭരണങ്ങൾ തിരികെ കിട്ടാത്തപക്ഷം സമരവുമായി രംഗത്തിറങ്ങുമെന്നും സുലൈഖ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

