ഇരിങ്ങാലക്കുട∙ ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ യുവാവിൽ നിന്ന് 10 ലക്ഷം രൂപ കൈക്കലാക്കിയ സംഘത്തിന് പണം പിൻവലിക്കാൻ സഹായം നൽകിയ പ്രതി അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി പനയിൽ വീട്ടിൽ നസീബി(29)നെ ആണ് എസ്എച്ച്ഒ കെ.ജെ.ജിനേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഇരിങ്ങാലക്കുട കാരുകുളങ്ങര കൊളക്കാട്ടിൽ വീട്ടിൽ രാഗേഷി(37)ൽ നിന്ന് കഴിഞ്ഞ ജനുവരിയിൽ 3 ദിവസത്തിനുള്ളിലാണ് 10 ലക്ഷം രൂപ തട്ടിപ്പുകാർ കൈക്കലാക്കിയത്.
ഇതിൽ അഞ്ച് ലക്ഷത്തോളം രൂപ നസീബിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്ന് പൊലീസ് പറഞ്ഞു. ഇതിനായി 10000 രൂപ കമ്മിഷൻ കൈപ്പറ്റി.
എറണാകുളം കുമ്പളങ്ങിയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ വാട്സാപ്പിൽ അയച്ച സന്ദേശം വിശ്വസിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്ത രാഗേഷ് ഒരു ടെലിഗ്രാം ഗ്രൂപ്പിൽ അംഗമായി. തുടർന്ന് ട്രേഡിങ് ആരംഭിച്ചു.
പിന്നീട് ട്രേഡിങ് സൈറ്റിൽ ബാലൻസ് 15 ലക്ഷം രൂപ കാണിച്ചപ്പോൾ ഇതു പിൻവലിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇക്കാര്യം ടെലിഗ്രാം ഗ്രൂപ്പിൽ അറിയിച്ചപ്പോൾ പണം പിൻവലിക്കണമെങ്കിൽ 6 ലക്ഷം രൂപ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
സംഭവം തട്ടിപ്പാണെന്ന് മനസ്സിലായതോടെ ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനുള്ള ഹെൽപ്ലൈൻ നമ്പറായ 1930ൽ വിളിച്ച് പരാതി നൽകി.
എസ്ഐമാരായ എം.എ.മുഹമ്മദ് റാഷി, കെ.കെ.പ്രകാശൻ, ജിഎസ്സിപിഒ എം.എസ്.സുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]