മുതുവറ∙ തൃശൂർ–കുറ്റിപ്പുറം സംസ്ഥാന പാതയിൽ മുതുവറ–പുഴയ്ക്കൽ മേഖലകളിൽ റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മേഖലയിൽ ഗതാഗതക്കുരുക്കും പതിവാകുന്നു. ഇന്നലെ രാവിലെ 9 മുതൽ ആരംഭിച്ച ഗതാഗതക്കുരുക്ക് രാവിലെ 11 വരെ തുടർന്നു.
വാഹനങ്ങളുടെ നിര പുഴയ്ക്കൽ പാടം മുതൽ അമലനഗർ വരെ നീണ്ടു. മുതുവറ സെന്ററിൽ റോഡ് ടാറിങ് നടക്കുന്നതുമൂലമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.
തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങളാണ് കുരുക്കിലകപ്പെട്ടത്.
മുതുവറ സെന്ററിൽ ട്രാഫിക് നിയന്ത്രിക്കുന്നതിനായി ആവശ്യത്തിന് പൊലീസ് സംവിധാനം ഇല്ലാത്തതും പ്രശ്നമാകുന്നുണ്ട്. മുതുവറ സെന്ററിൽ റോഡിന്റെ കോൺക്രീറ്റിങ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാവാനുണ്ട്.
റോഡിലെ ഒരു ലൈനിലെ കോൺക്രീറ്റിങ്ങാണ് 40 മീറ്ററോളം ദൂരം പൂർത്തിയാവാനുള്ളത്. പുഴയ്ക്കൽ പാടത്തെ പാലത്തിന്റെ നിർമാണം ഇഴയുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്ന തൃശൂർ –കുറ്റിപ്പുറം സംസ്ഥാന പാതയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാവാൻ ഇനിയും 3 മാസം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]