മണലൂർ∙ പന്ത്രണ്ട് തെരുവുവിളക്കുകളുണ്ടെങ്കിലും രാത്രിയായാൽ ഒന്നു പോലും പ്രകാശിക്കാതെ മണലൂർ കടവ്– ഏനാമാവ് കടവ് സ്റ്റീൽ പാലം. മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് കാൽനടയാത്രക്കാർ പോകുന്നത്. 6 മാസമായി ഇതേ ദുരിതമാണ്.
യാത്രക്കാർക്ക് കിലോമീറ്ററുകൾ ചുറ്റി വളയാതെ 2 കടവുകളിലേക്കുമുള്ള എളുപ്പവഴിയാണ് സ്റ്റീൽ പാലം. ലൈറ്റുകൾ പ്രകാശിപ്പിക്കാൻ ഇപ്പോൾ ആരുമില്ല. കോടികളുടെ വികസനപ്രവർത്തനങ്ങൾ നടത്തുന്ന പഞ്ചായത്തുകൾക്ക് പാലത്തിലെ തെരുവു വിളക്കുകൾ മാത്രം പ്രകാശിപ്പിക്കാൻ ഫണ്ടുമില്ല.
ഏനാമവ് പുഴയ്ക്ക് കുറുകെ മണലൂർ, വെങ്കിടങ്ങ് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 112 മീറ്റർ നീളത്തിലും ഒന്നരമിറ്റർ വീതിയിലുമാണ് പാലം പണിതിട്ടുള്ളത്. മുൻ എംപി സി.എൻ.ജയദേവന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2 കോടി രൂപ ഇതിനു ചെലവഴിച്ചു. 2018 ഡിസംബറിൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു.പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതല 7 വർഷമായി മണലൂർ പഞ്ചായത്തിനാണ്. തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കേണ്ട
ചുമതല ഏത് പഞ്ചായത്തിനാണെന്ന് വ്യക്തമല്ല. പാലത്തിന്റെ കിഴക്കേ കൈവരിയോട് ചേർന്നാണ് എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടുള്ളത്.
ഉൾനാടൻ ടൂറിസത്തിന് അനിയോജ്യമായസ്ഥമാണ് ആരും തിരിഞ്ഞു നോക്കാതെ നശിക്കുന്നത്.
പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള പുഴയുടെ ഭംഗി ആസ്വദിക്കാൻ ഒട്ടേറെപ്പേർ എത്തുന്നുണ്ട്. അതേ സമയം പുഴ കാണാനെത്തുന്നവർക്ക് വിശ്രമിക്കാനുള്ള സൗകര്യമില്ല.
പുഴയോരത്തെ പുറമ്പോക്ക് ഭൂമി കണ്ടെത്തി ഇതിനു വേണ്ടി ഉപയോഗിക്കുന്നുമില്ല. പുഴയും പാലവും കാണാനെത്തുന്നവർ പാലത്തിന്റെ മുൻപിൽ തമ്പടിക്കുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]