ഇറ്റ്ഫോക് നാടകോത്സവം:അപേക്ഷ ക്ഷണിച്ചു
തൃശൂർ ∙ കേരള സംഗീത നാടക അക്കാദമി ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നു വരെ നടത്തുന്ന രാജ്യാന്തര നാടകോത്സവത്തിൽ അവതരണങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന കലാപ്രവർത്തകർക്കും സംഘങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 5 വരെ ദീർഘിപ്പിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ലിങ്ക് വെബ്സൈറ്റിൽ https://theatrefestivalkerala.com.
ഫോൺ: 8593886482. മെയിൽ: [email protected].
ഈ നിശബ്ദതയിലെ ശബ്ദങ്ങൾ’ എന്ന ആശയത്തെ മുൻനിർത്തിയാണ് നാടകോത്സവം.
പിഎസ്സി പരീക്ഷാ കേന്ദ്രം മാറ്റി
തൃശൂർ∙ പിഎസ്സി 27ന് അസിസ്റ്റന്റ്/ ഓഡിറ്റർ (ഗവ. സെക്രട്ടേറിയറ്റ്, കെപിഎസ്സി, എജിഎസ് ഓഫിസ്, സ്റ്റേറ്റ് ഓഡിറ്റ്, വിജിലൻസ് ട്രൈബ്യൂണൽ.
കാറ്റഗറി നമ്പർ: 567/2024, 577/2024) തസ്തികയിലേക്ക് രാവിലെ 10 മുതൽ 11.50 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 3.20 വരെയും നടത്തുന്ന ഒഎംആർ എഴുത്ത് പരീക്ഷയ്ക്ക് ഗവ. എച്ച്എസ് ഫോർ ഗേൾസ്, തൃശൂർ (സെന്റർ നമ്പർ 1145) എന്ന പരീക്ഷാ കേന്ദ്രത്തിൽ അനുവദിച്ചിട്ടുള്ള റജിസ്റ്റർ നമ്പർ 2031636 മുതൽ 2031855 വരെയുള്ള ഉദ്യോഗാർഥികൾ സേക്രഡ് ഹാർട്ട് സിജിഎച്ച്എസ്, തൃശൂർ സെന്റർ-II എന്ന പരീക്ഷാ കേന്ദ്രത്തിൽ അന്നേ ദിവസം ഹാജരാകണമെന്ന് ജില്ലാ ഓഫിസർ അറിയിച്ചു
പെയ്ന്റിങ് തൊഴിലാളികൾക്ക് സൗജന്യഇൻഷുറൻസ്
തൃശൂർ∙ ഓൾ കേരള പെയ്ന്റേഴ്സ് ആൻഡ് പോളിഷേഴ്സ് അസോസിയേഷൻ കേരള പെയ്ന്റ്സും ചേർന്ന് പെയ്ന്റിങ് തൊഴിലാളികൾക്ക് ഒരു വർഷത്തെ സൗജന്യ അപകട
ഇൻഷുറൻസ് പോളിസി ലഭ്യമാക്കുന്നു. ഒന്നാംഘട്ട
പദ്ധതി 29ന് പടിഞ്ഞാറേക്കോട്ട കോർപറേഷൻ പഠന ഹാളിൽ നടക്കും.
ജില്ലയിൽ എകെപിപിഎ അംഗത്വമുള്ളവർക്ക് അവസരം ഉപയോഗിക്കാം. ഫോൺ: 8848150511, 6282401518.
ജലവിതരണം തടസ്സപ്പെടും
തൃശൂർ∙ പീച്ചിയിലെ 20 എംഎൽഡി ജലശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കോർപറേഷൻ പ്രദേശത്ത് 27ന് ശുദ്ധജലവിതരണം പൂർണമായും തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
അഭിമുഖം 29ന്
തൃശൂർ∙ ദേശമംഗലം ഗവ.
ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഓപ്പൺ (ഒസി) വിഭാഗത്തിൽപ്പെട്ടവർക്കായി അഭിമുഖം നടത്തും. യോഗ്യത: എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും, എൻജിനീയറിങ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, എൻജിനീയറിങ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും.
അഭിമുഖം സെപ്റ്റംബർ 29 ന് രാവിലെ 11 ന്. ഫോൺ: 04884 279944 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]