
പോർക്കുളം∙ സംസ്ഥാന പാതയിൽ റോഡ് നവീകരണം നടക്കുന്ന ഭാഗങ്ങളിൽ പൊടിശല്യം രൂക്ഷമാകുന്നു. നിലവിലെ റോഡിൽ ക്വാറിപൊടിയും മെറ്റലും വിരിച്ച് ഉയർത്തിയാണ് നവീകരിക്കുന്നത്.
റോഡിൽ വിരിക്കാനായി കൊണ്ടുവന്ന ക്വാറിപൊടിയും മറ്റും റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്. വാഹനങ്ങൾ പോകുമ്പോൾ പൊടി പറക്കുന്നത് റോഡരികിലെ കടകൾക്കും വീടുകൾക്കും ശല്യമാകുകയാണ്.
കുന്നംകുളം മുതൽ പാറേമ്പാടം വരെയുള്ള രണ്ടര കിലോമീറ്റർ ദൂരമുള്ള റോഡിന്റെ പണി തുടങ്ങി 3 മാസമായിട്ടും പൂർത്തിയായിട്ടില്ല. ശുദ്ധജല പദ്ധതിയുടെ പൈപ്പിടൽ മൂലം പാറേമ്പാടത്ത് റോഡ് പണി ഇഴയുകയാണ്.
പലയിടത്തും റോഡിൽ മെറ്റൽ പരന്നു കിടക്കുന്നത് യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]