
പോർക്കുളം∙ സംസ്ഥാന പാതയിൽ ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടിയ ഭാഗത്ത് വലിയ കുഴിയായി. കഴിഞ്ഞ ദിവസം ടാറിങ് നടത്തി മണിക്കൂറുകൾക്കിടെയാണ് ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടിയത്.
വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ സമീപത്തെ വീട്ടിലേക്ക് വെള്ളം കയറിയിരുന്നു. റോഡിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്തതിന് ശേഷം മാത്രമേ പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്താൻ കഴിയുകയുള്ളൂ. അക്കിക്കാവ് മുതൽ കുന്നംകുളം വരെ പുതുതായി സ്ഥാപിക്കുന്ന പൈപ്പ് ലൈനിന്റെ പണി വൈകുന്നത് റോഡ് നവീകരണത്തിന് തടസ്സമാകുകയാണ്.
കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൊട്ടുന്നത് പതിവായതോടെ ഇവ മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. സംസ്ഥാന പാതയിൽ നവീകരണം തുടങ്ങിയതോടെയാണ് പൈപ്പ് മാറ്റുന്ന പണി ആരംഭിച്ചത്.
3 മാസം മുൻപ് ആരംഭിച്ച പൈപ്പിടൽ ഇനിയും പൂർത്തിയായില്ല. ഇതോടെ പഴയ പൈപ്പിലൂടെയാണ് ശുദ്ധജലം വിതരണം ചെയ്യുന്നത്. ഈ പൈപ്പ് ഇടയ്ക്കിടെ പൊട്ടുന്നത് റോഡ് നവീകരണത്തിന് തടസ്സമാകുകയാണ്.
പുതിയ പൈപ്പിടുന്ന ജോലികൾ ഉടൻ പൂർത്തിയാക്കി ഇതിലൂടെ വെള്ളം വിതരണം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]