
മണ്ണുത്തി ∙വെട്ടിക്കലിൽ ദേശീയപാതയിൽ യാത്രയ്ക്കിടെ ലോറി ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം. നിയന്ത്രണം നഷ്ടപ്പെട്ട
ഗ്യാസ് ടാങ്കർ ലോറി ഡിവൈഡറിലേക്ക് ഇടിച്ചു കയറി. രാവിലെ 7ന് തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്.
ഓട്ടോറിക്ഷകൾ നിർത്തിയിട്ടിരുന്ന സർവീസ് റോഡിലേക്ക് ലോറിയുടെ മുൻഭാഗം എത്തിയെങ്കിലും അപകടമുണ്ടായില്ല.ഓട്ടോ ഡ്രൈവർമാർ ലോറിയിൽ പരിശോധിച്ചപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീണ ഡ്രൈവറെയാണു കണ്ടത്.വാഹനത്തിന്റെ എൻജിൻ ഓഫ് ചെയ്ത ഇവർ വിവരം പൊലീസിനെ അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ ഹൈവേ പൊലീസും മണ്ണുത്തി പൊലീസും ചേർന്ന് ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചു.
കോൺക്രീറ്റ് ഡിവൈഡറിന്റെ ഒരു ഭാഗം അപകടത്തിൽ തകർന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]