
ചുവന്നമണ്ണ് ∙ ദേശീയപാതയോരത്ത് ധർമോദയം ആശുപത്രിക്കു സമീപം വൈദ്യുതക്കമ്പിയിലേക്കു വീണ മരം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ വ്യാപാരിയുടെ സഹായത്തോടെ മുറിച്ചു നീക്കി.ചൊവ്വാഴ്ച രാത്രിയാണ് ദേശീയപാത പുറമ്പോക്കിൽ നിന്നിരുന്ന വലിയ മരം വൈദ്യുതക്കമ്പികൾക്കുമേൽ വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. മരം മുറിച്ചുമാറ്റാൻ അധികൃതർ തയാറാകാതിരുന്നതോടെയാണ് ഇവർ അതിനു മുൻകയ്യെടുത്തത്.
മരം മുറിച്ചുമാറ്റാൻ പഞ്ചായത്ത് അംഗം കെ.പി.ചാക്കോച്ചനും പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.എം.ദാമോദരനുമുൾപ്പെടെയുള്ളവർ കെഎസ്ഇബി, പഞ്ചായത്ത്, ദേശീയപാത അധികൃതർ എന്നിവരുടെ സഹായം തേടി.
സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി മരം മുറിക്കാനാവില്ലെന്നു മൂന്നു കൂട്ടരും മറുപടി നൽകി. ഇതിനിടെ വ്യാപാരിയായ കാവനാക്കുടി ഔസേപ്പിന്റെ സ്ഥലത്തെ മരമാണ് വീണതെന്ന് പഞ്ചായത്ത് അറിയിച്ചതിനെത്തുടർന്ന് അദ്ദേഹം സ്ഥലത്തെത്തി.
എന്നാൽ മരം പുറമ്പോക്കിലാണെന്നു വ്യക്തമായതോടെ മരം മുറിക്കൽ വീണ്ടും പ്രതിസന്ധിയിലായി. ഇതോടെ മരം മുറിച്ചുനീക്കുന്നതിന്റെ ചെലവ് ഔസേപ്പ് വഹിക്കാമെന്നേറ്റു.
തുടർന്നു പഞ്ചായത്ത് അംഗം ജോലിക്കാരെ വിളിച്ചുവരുത്തി മരം മുറിച്ചു നീക്കി. ഇതിനുശേഷം കെഎസ്ഇബി അധികൃതർ കമ്പികൾ വലിച്ചു കെട്ടി.
ഇതിനിടെ ദേശീയപാത കരാർ കമ്പനിയുടെ ജീവനക്കാർ മരത്തിന്റെ ചില്ലകൾ സർവീസ് റോഡിൽനിന്ന് വെട്ടി മാറ്റുകയും ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]