
ശീതളപാനീയ ഗോഡൗണിൽ നിന്ന് 7 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുമ്പിലാവ് ∙ സംസം ഏജൻസീസ് എന്ന ശീതളപാനീയ ഗോഡൗണിൽ നിന്ന് 7 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം പൊലീസും ഡാൻസാഫ് സംഘവും ചേർന്നു നടത്തിയ പരിശോധനയിലാണു കടകളിൽ വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ലഹരിവസ്തുക്കൾ പിടിച്ചത്. ഗോഡൗണിന്റെ ഉടമ കരിക്കാട് ചോല അരിക്കിലാത്ത് വീട്ടിൽ ഷമീൽ പൊലീസിനെ കണ്ടതോടെ കടന്നുകളഞ്ഞു. ഇയാൾക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
രാസലഹരി വിൽപന ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ ഷമീൽ ശീതളപാനീയ വിതരണത്തിന്റെ മറവിലാണു വൻതോതിൽ ലഹരിവസ്തുക്കൾ വിതരണം ചെയ്തിരുന്നത്. വീടിന്റെ സമീപമുള്ള അനധികൃത ഗോഡൗണിലാണു രണ്ടര ലക്ഷം രൂപ വിലയുള്ള പുകയില ഉൽപന്നങ്ങൾ ചാക്കിലാക്കി സൂക്ഷിച്ചിരുന്നത്.
എസ്ഐമാരായ ഡി. വൈശാഖ്, ഫക്രുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ഓഫിസർമാരായ ഒ.കെ.കൃഷ്ണപ്രസാദ്, പി.എസ്.അജിൽ, വി.ജെ. ജിൻസി, ടി. ബിജു, എൻ. അനീഷ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.