കൊരട്ടി ∙ ഇതാ ഒരു ഗ്രാമത്തിന്റെ മാതൃക. വർധിച്ചുവരുന്ന ലഹരി, രാസലഹരി ഉപയോഗത്തിന് എതിരെ പ്രതിരോധം തീർക്കാനായി ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ പരിപാടികൾ തിരുമുടിക്കുന്നിൽ ജനകീയ പങ്കാളിത്തത്തോടെ ആരംഭിച്ചു.
ചെറുപുഷ്പം ഇടവക കുടുംബ യൂണിറ്റ് കേന്ദ്ര സമിതി ‘കവചം’ എന്ന പേരിൽ ആരംഭിച്ച പരിപാടിയുടെ ഭാഗമായി പള്ളി അങ്കണത്തിൽ ഷിറ്റോ റിയോ കരാട്ടെ സ്കൂൾ ടീം അംഗങ്ങൾ കരാട്ടെ പ്രദർശനം നടത്തി.
ലഹരിക്കെതിരെ സംഘടിപ്പിച്ച ഇരുചക്ര വാഹന വിളംബര റാലി ചാലക്കുടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ കെ.കെ.രാജു ഫ്ലാഗ് ഓഫ് ചെയ്തു.
വിളംബര ജാഥ ചിറങ്ങര, പൊങ്ങം, മുടപ്പുഴ സെന്റ് അൽഫോൻസ പള്ളി, ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രി, വടക്കേ കപ്പേള, വാലുങ്ങാമുറി, കോനൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെ 15 കിലോമീറ്റർ ചുറ്റി പള്ളി ഗ്രൗണ്ടിൽ സമാപിച്ചു. സഹ വികാരി ഫാ.ജയിംസ് അമ്പലത്തിലിന്റെ നേതൃത്വത്തിൽ പള്ളിയിൽനിന്ന് ആരംഭിച്ച സന്ദേശ റാലി ഇടവകയിലെ 10 കേന്ദ്രങ്ങൾ സന്ദർശിച്ചു.
ഫ്ലാഷ് മോബ്, തെരുവ് നാടകം, സന്ദേശം എന്നിവയുണ്ടായി.
തുടർ പരിപാടികളായി ബോധവൽക്കരണ ക്ലാസുകൾ, കലാകായിക മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, ഭവന സന്ദർശനം, കൗൺസലിങ്, ചികിത്സ തുടങ്ങിയവ നടത്തുമെന്ന് വികാരി ഫാ.പോൾ മൂഞ്ഞേലി അറിയിച്ചു. കുടുംബയൂണിറ്റ് കേന്ദ്ര സമിതി വൈസ് ചെയർമാൻ അവരാച്ചൻ തച്ചിൽ, കൈക്കാരന്മാരായ ഷിബു തയ്യിൽ, ബെന്നി വല്ലൂരാൻ, കേന്ദ്ര സമിതി അംഗങ്ങൾ, കുടുംബ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

