കൊടുങ്ങല്ലൂർ ∙ ബാറിലും ആശുപത്രിയിലും അതിക്രമം നടത്തിയ കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാരായണമംഗലം മുണ്ടോളി അക്ഷയ് (29), നാരായണമംഗലം ഞാവേലിപറമ്പിൽ നിധിൻ ഷാ (28), പുല്ലൂറ്റ് കുരിയാപ്പിള്ളി ഷറഫ് (27) എന്നിവരെ ആണ് ജില്ലാ റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
21ന് രാത്രി 10.30ന് ആയിരുന്നു സംഭവം.
നാരായണമംഗലം ബാറിൽ മൂവരും ചേർന്നു ബഹളം വയ്ക്കുകയും കൗണ്ടറിൽ ഉണ്ടായിരുന്ന ഗ്ലാസുകളും പ്ലേറ്റുകളും വലിച്ചെറിഞ്ഞു നശിപ്പിക്കുകയും ചെയ്തു. ബാർ ജീവനക്കാരൻ വടശേരി ഷഹീനെ ആക്രമിക്കാൻ ശ്രമിച്ചു.
തുടർന്നു പൊലീസ് എത്തി പ്രതികളെ സ്റ്റേഷനിൽ എത്തിച്ചു.
പ്രതികളെ വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രതികൾക്കെതിരെ ബാർ മാനേജരുടെ പരാതിയിലും താലൂക്ക് ആശുപത്രിയിലെ നഴ്സിങ് ഓഫിസറുടെ പരാതിയിലും രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തു.
പ്രതികളെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ ബി.കെ.അരുൺ, എസ്ഐ കെ.സാലിം, മനു പി.ചെറിയാൻ, പൊലീസുകാരായ കിഷോർ ചന്ദ്രൻ, ഷമീർ, സുബീഷ്, ഗോപേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

