ഗുരുവായൂർ ∙ ആകാശത്തോളം തലയെടുപ്പുള്ള ഗുരുവായൂർ കേശവന്റെ നവീകരിച്ച പ്രതിമയ്ക്കു ചുറ്റും ആരാധകർ വലംവച്ചു. കൊമ്പും തുമ്പിക്കൈയും അമരവും നടയും വാലും മസ്തകവും സൂക്ഷ്മമായി പരിശോധിച്ചു. ആനപ്രേമികളുടെ മനസ്സിലുള്ള കേശവന്റെ അതേരൂപത്തിലുള്ള പ്രതിമ കണ്ട് സന്തോഷിച്ചു.
2022ൽ കേശവന്റെ പ്രതിമ നവീകരിച്ചെങ്കിലും വികൃതമായെന്ന് വലിയ ആക്ഷേപം ഉയർന്നു. തുടർന്ന് ദേവസ്വം കേശവ പ്രതിമ വീണ്ടും പുതുക്കാൻ തീരുമാനിച്ചു.
ഗുരുവായൂർ പത്മനാഭന്റെ പ്രതിമ തനിമ ചോരാതെ ചെയ്ത ശിൽപി എളവള്ളി നന്ദനെ ചുമതല ഏൽപിച്ചു.3 മാസം കൊണ്ട് പ്രതിമ പൂർത്തിയാക്കി. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.
വി.കെ.വിജയൻ സമർപ്പണച്ചടങ്ങ് നിർവഹിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നെയ് വിളക്കു തെളിച്ചു. ഭരണസമിതിയംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ, ശിൽപി എളവള്ളി നന്ദൻ, എക്സിക്യൂട്ടീവ് എൻജിനീയർ അശോക് കുമാർ, പ്രതിമ നിർമിക്കാനുള്ള ചെലവ് വഹിച്ച മണികണ്ഠൻ നായർ എന്നിവരും ഭക്തജനങ്ങളും ആനപ്രേമികളും പങ്കെടുത്തു.
1976 ഡിസംബർ രണ്ടിന് ഗുരുവായൂർ ഏകാദശി ദിവസമാണ് ഗുരുവായൂർ കേശവൻ ചരിഞ്ഞത്. 1982ൽ കേശവൻ ചരിഞ്ഞ അതേ സ്ഥലത്ത് ശ്രീവത്സം അങ്കണത്തിൽ കേശവന്റെ പ്രതിമ ഉയർന്നു. ഇത് 2022ൽ നവീകരിച്ചെങ്കിലും വീണ്ടും മാറ്റേണ്ടി വന്നു.
നവംബർ 30ന് ദശമി നാളിൽ ഗുരുവായൂർ കേശവൻ അനുസ്മരണവും ഗജഘോഷയാത്രയും നടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

