ഇന്ന്
∙ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
∙ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരളം, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്ക്
∙അടുത്ത 2 ദിവസം ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്തുക.
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ ചിറങ്ങര നമ്പർ ഒന്ന്, കൊള്ളിത്തോട്, ചിറങ്ങര നമ്പർ രണ്ട്, ഓയിൽ മിൽ, ചിറങ്ങര നമ്പർ മൂന്ന് പമ്പ്, ഉദയം കോസ്മെറ്റിക്സ്, ചിറങ്ങര ജംക്ഷൻ, കണ്ണിത്താഴം, സ്രാമ്പിക്കൽ, സൂരജ്, പെരുമ്പി ഹരിജൻ കോളനി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
ഇരിങ്ങാലക്കുട∙ സെന്റ് ജോസഫ്സ് കോളജിൽ ഹിസ്റ്ററി വിഭാഗത്തിൽ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നവംബർ 4ന് 9.30ന് നടക്കും.
വെബ്സൈറ്റ് സന്ദർശിക്കുക: www.stjosephs.edu.in. 8301000125 നന്തിക്കര ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, രസതന്ത്രം അധ്യാപകരുടെ ഒഴിവുണ്ട്.
കൂടിക്കാഴ്ച നവംബർ 10നു 10ന്.
ഗതാഗത നിയന്ത്രണം
രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചു കൊച്ചി നഗരത്തിൽ രാവിലെ 10 മുതൽ 2 വരെ ഗതാഗത നിയന്ത്രണം
സ്പോട്ട് അഡ്മിഷൻ
തൃശൂർ ∙ ഡിഎൽഎഡ് കോഴ്സിന്റെ സ്വാശ്രയ ടിടിഐകളിലെ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഒന്നിന് രാവിലെ 11ന് മുൻപ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽ ഹാജരാകണം.
തെളിവെടുപ്പ് യോഗം
തൃശൂർ ∙ സംസ്ഥാനത്തെ ഫിഷ് പീലിങ്, ഫിഷ് കാനിങ്, ഫ്രീസിങ് ആൻഡ് എക്സ്പോർട്ടിങ് ഓഫ് സീ ഫുഡ്സ് മേഖലകളിലെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കുന്നതിനായി ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകൾക്ക് വേണ്ടി മിനിമം വേതന ഉപദേശക ഉപസമിതി തെളിവെടുപ്പ് യോഗം എറണാകുളം ഗവ.
ഗെസ്റ്റ് ഹൗസിൽ 6ന് രാവിലെ 11ന് ചേരും.
അപേക്ഷാ തീയതി നീട്ടി
തൃശൂർ ∙ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2025-26 വർഷത്തെ സ്കോളർഷിപ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31 വരെ നീട്ടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

