ചേലക്കര∙ അമ്മയെയും മക്കളെയും വീട്ടിൽ അവശനിലയിൽ കണ്ടെത്തിയതിൽ ആറു വയസ്സുകാരിയായ മകൾ മരിച്ചു. അമ്മയും മകനും ഗുരുതര നിലയിൽ ആശുപത്രിയിൽ.
വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് കരുതുന്നു. ചേലക്കര മേപ്പാടം കോൽപുരത്ത് വീട്ടിൽ അണിമ (6) ആണ് മരിച്ചത്.
അമ്മ ഷൈലജ (34), മകൻ അക്ഷയ് (4) എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈലജയുടെ ഭർത്താവ് പ്രദീപ് രണ്ടാഴ്ച മുൻപാണ് മരിച്ചത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം.
രാവിലെ മുതൽ വീട് അടഞ്ഞുകിടക്കുകയായിരുന്നു.
രാത്രിയും ആരെയും പുറത്തു കാണാത്തതിനാൽ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് മൂവരെയും അവശനിലയിൽ കണ്ടത്. ഉടനെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അണിമ മരിച്ചിരുന്നു.
ചേലക്കര സിജിഇഎം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് അണിമ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]