പുന്നയൂർക്കുളം∙ കടലിൽ നിന്നു ചെറിയ മത്തി പിടിച്ച് വിൽക്കുന്നതായി പരാതി. 10 സെന്റിമീറ്ററിൽ കുറവ് വലുപ്പമുള്ള മത്തി പിടിക്കുന്നത് നിയമവിരുദ്ധമാണൈന്നിരിക്കെയാണ് 5 സെന്റീമീറ്റർ പോലും വലുപ്പമില്ലാത്ത മത്തി പിടിച്ച് വിൽക്കുന്നത്.
ചാവക്കാട്, എടക്കഴിയൂർ, ബ്ലാങ്ങാട് മേഖലയിൽ നിന്നാണ് മത്തി വ്യാപകമായി എത്തുന്നത്. വള്ളങ്ങളിലും ബോട്ടിലും ചെറുവഞ്ചിയിലും ഇറങ്ങുന്നവരാണ് ചെറുമത്തി പിടിക്കുന്നത് എന്നു പറയുന്നു. കിലോയ്ക്ക് 100 രൂപ നിരക്കിലാണ് വിൽപന.
വളർച്ച എത്തിയ മത്തി 20 സെന്റീമീറ്റർ വരെ വലുപ്പവും 150 ഗ്രാം തൂക്കവും ഉണ്ടാകും. പരമാവധി 3 ആഴ്ചയിൽ മത്തി വളർച്ചയെത്തും.
എന്നാൽ അതിനു മുൻപേ ഇവയെ പിടിക്കുന്നതാണ് പ്രശ്നം.
കടലിൽ നിന്നു പിടിക്കുന്ന മത്സ്യത്തിന്റെ നിയമാനുസൃതമായ കുറഞ്ഞ വലുപ്പം മത്സ്യബന്ധന വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു പ്രകാരം മത്തിക്ക് കുറഞ്ഞത് 10 സെന്റീമീറ്റർ വലുപ്പം വേണം.
അയലയ്ക്ക് 14 സെ.മി, കിളിമീൻ 10, 12 സെ.മി, കൂന്തൾ 8 സെ.മി, അയക്കൂറ 50 സെ.മി, കറുത്ത ആവോലി 17 സെ.മി എന്നിങ്ങനെ വലുപ്പം വേണം. എന്നാൽ ട്രോളിങ് തുടങ്ങിയതിനു പിന്നാലെ വിപണിയിൽ എത്തിയത് അധികവും വളർച്ച എത്താത്ത മത്സ്യങ്ങളാണ്.
മത്തിക്ക് പുറമേ നിയമാനുസൃത വലുപ്പം ഉണ്ടാകാത്ത ചെറിയ ആവോലിയും അയക്കൂറയും വിൽപനയ്ക്ക് എത്തുന്നുണ്ട്. കിലോയ്ക്ക് 250–300 രൂപയാണ് വില.
വലുപ്പം എത്താത്ത മത്തി പിടിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കർശന പരിശോധന നടത്തുമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]