
അതിരപ്പിള്ളി ∙ കോടശേരി പഞ്ചായത്തുകളിൽ ഇന്നലെയുണ്ടായ കാട്ടാന ആക്രമണങ്ങളിൽ വ്യാപക നാശം. വെട്ടിക്കുഴി സ്മൈൽ വില്ലേജ് വയോജന മന്ദിരത്തിന്റെ മതിൽ തകർത്ത് കൃഷിയിടത്തിൽ കയറിയ ആനക്കൂട്ടം വിളകൾ നശിപ്പിച്ചു.
രണ്ടാഴ്ചയ്ക്കിടെ മൂന്നാം വട്ടമാണ് സ്മൈൽ വില്ലേജ് വളപ്പിൽ കാട്ടാന കയറി നാശം വിതയ്ക്കുന്നത്. വെട്ടിക്കുഴി മേഖലയിൽ തട്ടിൽ സാബുവിന്റെ തോട്ടത്തിലും കാട്ടാന കയറി വൻതോതിൽ കൃഷി നാശം സംഭവിച്ചു.
കൂടാതെ ഇരുപത് മീറ്ററോളം കോൺക്രീറ്റ് കട്ട വച്ച് കെട്ടിയ മതിലും തകർന്നു.
വെട്ടിക്കുഴി മേഖലയിൽ മാത്രം കാട്ടാന ആക്രമണത്തിൽ ലക്ഷങ്ങളുടെ കൃഷിനാശം ഉണ്ടായതായി പറയുന്നു.
വനം വകുപ്പ് നടത്തുന്ന പട്രോളിങ് കാര്യക്ഷമമല്ലെന്ന് ആരോപണവും ശക്തമാണ്. അതിരപ്പിള്ളി വിനോദ കേന്ദ്രത്തിനു സമീപം പ്രവർത്തിക്കുന്ന സ്വകാര്യ റിസോർട്ടിൽ ഇന്നലെ രാവിലെ ആറരയോടെ കാട്ടാനക്കൂട്ടം ഗേറ്റ് തകർത്ത് അകത്ത് കയറി. ചെടിച്ചട്ടികൾക്കും പുഴയോരത്ത് സ്ഥാപിച്ചിരുന്ന ഹാൻഡ് റെയിലിനും ആനകൾ കയറിയതിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ചു.
രണ്ട് വലിയ ആനകളും കൂടെ രണ്ടു കുട്ടിയാനകളുമാണു അകത്ത് കയറിയത് . …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]