
മാള ∙ ഓൺലൈൻ പോർട്ടലിലൂടെ വിമാനടിക്കറ്റ് ബുക്കിങ് നിരക്ക് വർധിപ്പിച്ച് കമ്മിഷൻ നേടാമെന്ന് വിശ്വസിപ്പിച്ച് കുഴൂർ സ്വദേശിനിയിൽ നിന്ന് 4.48 ലക്ഷം രൂപ തട്ടിയ ആൾ അറസ്റ്റിൽ. തമിഴ്നാട് ചെട്ടിപ്പാളയം സ്വദേശി മുഹമ്മദ് സമീറിനെ(36)യാണു എസ്എച്ച്ഒ വി.സജിൻ ശശിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കുഴൂർ സ്വദേശിനിയുടെ ടെലിഗ്രാം അക്കൗണ്ട് വഴിയാണ് ഇയാൾ തട്ടിപ്പു നടത്തിയത്.
പരാതിക്കാരിയിൽ നിന്ന് 50000 രൂപ തട്ടിയെടുക്കാൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ട് തമിഴ്നാട് സ്വദേശിയുടേതാണെന്നു കണ്ടെത്തിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് സമീർ വലയിലാകുന്നത്.
ഇയാൾ 7 മൊബൈൽ ഫോൺ നമ്പറുകളും 3 ബാങ്ക് അക്കൗണ്ടുകളും ഉപയോഗിക്കുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എസ്ഐ ഹരിശങ്കർ പ്രസാദ്, സീനിയർ സിപിഒമാരായ അഭിലാഷ്,ഡേവിസ്,ക്രൈം സ്ക്വാഡ് അംഗം പി.എക്സ്.സോണി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]