
മാള ∙ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി മാള-അന്നമനട റോഡിലൂടെ ഭാരവാഹനങ്ങളടക്കം വഴി തിരിച്ചു വിട്ടതോടെ മാളയിലും അന്നമനടയിലും ഗതാഗതം താറുമാറായി.
ലോഡ് കയറ്റിയ നാഷനൽ പെർമിറ്റ് ലോറികളടക്കം കടന്നുപോയതോടെ ഇലക്ട്രിക് പോസ്റ്റിലൂടെ വലിച്ച സർവീസ് കേബിളുകൾ പൊട്ടിവീണു. കുമ്പിടി റോഡിനു സമീപം റോഡിനടിയിൽ സ്ഥാപിച്ച ജലവിതരണ പൈപ്പ് പൊട്ടി.ഇന്നലെ രാവിലെ 8 മുതൽ 1 വരെയാണ് ഈ റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.
ദേശീയപാതയിലെ ഗതാഗത തടസ്സം മൂലം കൊടകര-കൊടുങ്ങല്ലൂർ റോഡിലൂടെ ആലുവ ഭാഗത്തേക്കു പോകുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെയാണ് മാള-അന്നമനട റോഡിലെ ഗതാഗതം താറുമാറായത്.
ലോറികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
കോട്ടമുറിയിലും അഷ്ടമിച്ചിറയിലും ലോറികളിൽ തട്ടി കേബിളുകൾ പൊട്ടിയതോടെ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. 3 മാസങ്ങൾക്കു മുൻപ് നവീകരണം പൂർത്തിയാക്കിയ മാള-അന്നമനട റോഡിൽ ജലവിതരണ പൈപ്പ് പൊട്ടി കുഴി രൂപപ്പെട്ടതും ഗതാഗത തടസ്സമുണ്ടാക്കി.
കുഴിയിൽ ഇരുചക്ര വാഹനയാത്രികർ വീഴാതിരിക്കാനായി റോഡരികിൽ രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചിരുന്ന സ്തൂപം റോഡിനു നടുക്ക് കൊണ്ടുവച്ചാണ് ഗതാഗതം നിയന്ത്രിച്ചത്.
പേരാമ്പ്രയിൽ ഇടയ്ക്കിടെ ഗതാഗതക്കുരുക്ക്
കൊടകര ∙ പേരാമ്പ്രയിൽ തൃശൂർ-ചാലക്കുടി സർവീസ് റോഡിൽ ഇടയ്ക്കിടെ ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ആമ്പല്ലൂർ മുതൽ ചിറങ്ങര വരെ കലക്ടർ നടത്തുന്ന സന്ദർശനം പ്രമാണിച്ച് ഗതാഗതം സുഗമമാക്കാൻ വാഹനങ്ങൾ വഴിതിരിച്ചുവിട്ടും ഇടയ്ക്കിടെ ഒരു വശത്തു കൂടി ഗതാഗതം നടത്തിയുമാണ് ടാറിങ് നടത്തിയത്. കലക്ടറുടെ വാഹനവ്യൂഹം എത്തുന്നതിനും അര മണിക്കൂർ മുൻപേ പൊലീസ് എത്തി വാഹനങ്ങൾ കടത്തി വിട്ടതിനാൽ വൻ ഗതാഗതക്കുരുക്ക് ഒഴിവായി.
ഇന്നലെ വൈകിട്ട് പേരാമ്പ്ര കപ്പേളയുടെ സമീപം അഴുക്കുചാലിന് മുകളിൽ കൂട്ടിയിട്ട മണ്ണിന് മുകളിൽ ടാർ ചെയ്യാൻ ശ്രമിച്ചത് തൊഴിലാളികളും നാട്ടുകാരും ചേർന്ന് തടഞ്ഞു.
തുടർന്ന് മണ്ണ് നിക്കം ചെയ്താണ് ടാറിങ് തുടർന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]