
തൃശൂർ ∙ ഓക്സിജൻ തിയറ്റർ കമ്പനിയുടെ ‘പിയർഗിന്റ്’ നാടകം റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് അലക്സാഡ്രിസ്കി തിയറ്റർ ഫെസ്റ്റിവലിൽ കളിക്കും. നോർവീജിയൻ നാടകകൃത്തായ ഹെൻറിക് ഇബ്സന്റെ പിയർഗിന്റ് നാടകത്തിന്റെ (1867) അതേപേരിലുള്ള പുനരാവിഷ്കാരമാണ് നാടകം.
നടൻ കെ.ഗോപാലൻ പിയർഗിന്റ് ആയി അരങ്ങിലെത്തും. തിയറ്റർ ആർട്ടിസ്റ്റുകളായ ദീപൻ ശിവരാമൻ, ജോസ് പി.റാഫേൽ, ജയിംസ് ആലിയ, സി.ആർ.രാജൻ, ജോസ് കോശി തുടങ്ങിയവരും വേഷമിടും.
2023ൽ ചൈനയിൽ നാടകം അവതരിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് റഷ്യൻ തിയറ്റർ ഫെസ്റ്റിവലിലേക്ക് ക്ഷണം ലഭിച്ചത്.
നൂറുവർഷത്തിലേറെ പാരമ്പര്യമുള്ള അലക്സാഡ്രിസ്കി തിയറ്റർ ഫെസ്റ്റിവലിൽ ഇതാദ്യമായാണ് ഇന്ത്യയിൽ നിന്ന് ഒരു നാടകം അരങ്ങേറുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
സെപ്റ്റംബർ 2, 3 തീയതികളിലാണ് അവതരണം.ഇതിനു മുന്നോടിയായി ഓക്സിജൻ തിയറ്റർ കമ്പനിയുടെ നേതൃത്വത്തിൽ സംഗീത നാടക അക്കാദമി ബ്ലാക് ബോക്സ് തിയറ്ററിൽ 5 ദിവസത്തെ നാടക ശിൽപശാല തുടങ്ങി. കേരളത്തിനകത്തും പുറത്തും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 19 മലയാളികളാണ് ദീപൻ ശിവരാമൻ നേതൃത്വം നൽകുന്ന ശിൽപശാലയിൽ പങ്കെടുക്കുന്നത്.
26നു സമാപിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]