
എരുമപ്പെട്ടി∙ റേഷൻകടയിൽ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. കടങ്ങോട് മില്ല് സെന്ററിന് സമീപമുള്ള എആർഡി 1882049 എന്ന നമ്പറിലുള്ള കടയിൽ നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്.
റേഷൻകടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിൽ ക്രമക്കേടും പൂഴ്ത്തിവയ്പും നടക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്.
ഗോതമ്പ്, അരി എന്നിവയുടെ വിതരണത്തിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. 12 ചാക്ക് അരിയും 12 ചാക്ക് ഗോതമ്പും സ്റ്റോക്കിൽ കുറവുണ്ടെന്ന് കണ്ടെത്തി.
ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കുന്നംകുളം താലൂക്ക് സപ്ലൈ ഓഫിസർ എത്തി തുടർനടപടി സ്വീകരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]