
കേച്ചേരി∙ ചൂണ്ടൽ പഞ്ചായത്തിലെ പാറന്നൂർ കുരുത്തിച്ചാൽ പാലത്തിന്റെ കൈവരി തകർന്നു. മഴക്കാലമായതോടെ പുഴയിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ വാഹനയാത്രക്കാർക്കും വഴിയാത്രക്കാർക്കും പാലത്തിലൂടെയുള്ള യാത്ര അപകട
ഭീഷണിയാകുന്നു. ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന റോഡിലെ പാലത്തിന്റെ കൈവരിയാണ് തകർന്നത്.
കൈവരികളിൽ ചെടികളും വള്ളികളും പടർന്ന നിലയിലാണ്.
തൃശൂർ–കുന്നംകുളം സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുമ്പോൾ ചൂണ്ടൽ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പാറന്നൂർ വഴി കേച്ചേരിയിലേക്കും അക്കിക്കാവ് ബൈപാസ് റോഡിലേക്കും എത്തിച്ചേരാനുള്ള എളുപ്പവഴിയാണിത്. സ്കൂൾ കുട്ടികളടക്കം നിരവധി യാത്രക്കാർ ദിനം പ്രതി കടന്നു പോകുന്ന പാലത്തിനാണ് ഇൗ ദുരവസ്ഥ.
കാലപ്പഴക്കം മൂലം പാലത്തിനു വിള്ളലും ബലക്ഷയവും നിലവിലുണ്ട്.ഇവിടെ പുതിയ പാലത്തിനുള്ള നീക്കം വർഷങ്ങൾക്ക് മുൻപ് ചൂണ്ടൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നിരുന്നെങ്കിലും പദ്ധതി എങ്ങുമെത്താതെ പോവുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]