
മെഡിക്കൽ ഓഫിസർ ആലപ്പാട്∙ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫിസർ തസ്തികയിൽ താൽക്കാലിക ഒഴിവ്. കൂടിക്കാഴ്ച 28ന് രാവിലെ 10ന് പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററിലെ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ.
9747148331, 0487 2272107. സ്പോട്ട് അഡ്മിഷൻ
തൃപ്രയാർ ∙ ശ്രീരാമ ഗവ.
പോളിടെക്നിക് കോളജിൽ ഈ വർഷത്തെ ലാറ്ററൽ എൻട്രി സിവിൽ എൻജിനീയിറിങ് ഡിപ്ലോമ കോഴ്സിന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫീസ് എന്നിവ സഹിതം നാളെ രാവിലെ 9 ന് മുൻപ് റജിസ്റ്റർ ചെയ്യണം.
9388445530. പരീക്ഷയ്ക്ക് ഹാജരാകണം
തൃശൂർ ∙ കേരള പബ്ലിക് സർവീസ് കമ്മിഷൻ പൊലീസ് വകുപ്പിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ട്രെയിനി), പൊലീസ് കോൺസ്റ്റബിൾ ട്രെയ്നി (സ്പെഷൽ റിക്രൂട്മെന്റ് ഫോർ എസ്സി / എസ്ടി ) തസ്തികയിലേക്ക് 26ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ നടത്തുന്ന എഴുത്തുപരീക്ഷയ്ക്ക് പീച്ചി ജിഎച്ച്എസ്എസ് പരീക്ഷാ കേന്ദ്രമായി അനുവദിക്കപ്പെട്ട
റജിസ്റ്റർ നമ്പർ 1075468 മുതൽ 1075667 വരെയുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം ഗവ.എച്ച്എസ്എസ് പട്ടിക്കാട് സെന്റർ–2 എന്ന പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാകണം.വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിൽ ലഭിക്കും. സർട്ടിഫിക്കറ്റ് വിതരണം
തൃശൂർ ∙ 2024 നവംബറിലെ കെ–ടെറ്റ് പരീക്ഷയുടെയും മറ്റ് കെ–ടെറ്റ് പരീക്ഷകളുടെയും സർട്ടിഫിക്കറ്റുകളുടെ വിതരണം നാളെ ആരംഭിക്കും.പരീക്ഷാർഥികൾ അസ്സൽ ഹാൾ ടിക്കറ്റ് സഹിതമെത്തി സർട്ടിഫിക്കറ്റുകൾ കൈപ്പറ്റണമെന്ന് (സമയം 10.30 – 4.30) ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.
0487–2331263.
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
തൃശൂർ ∙ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 7.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അന്തിമ വോട്ടർ പട്ടിക ഓഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും.
വെബ്: https://www.sec.kerala.gov.in/
അപേക്ഷ ക്ഷണിച്ചു
തൃശൂർ ∙ എൽബിഎസിന്റെ മേഖലാ കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡിസിഎ, ഡിസിഎ(എസ്), ഡിസിഎഫ്എ, പിജിഡിസിഎ, പിഡിസിഎ കംപ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ്: http://lbscentre.kerala.gov.in.
0487 2250751. കൂടിക്കാഴ്ച 30ന്
തൃശൂർ ∙ ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നതിന് 30ന് 10.30ന് സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ കൂടിക്കാഴ്ച നടക്കും.
രാവിലെ പത്തിനും 11 നും ഇടയിൽ റജിസ്ട്രേഷൻ പൂർത്തിയാക്കണം. 0487 2383155.
ഫാർമസിസ്റ്റ്
കുന്നംകുളം ∙ പഴഞ്ഞി കമ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് മേഖലയിലുള്ളവർക്ക് മുൻഗണന.
30ന് മുൻപ് അപേക്ഷിക്കണം. 04885 296249.
അധ്യാപക ഒഴിവ്
കൊടകര ∙ ഗവ. നാഷനൽ ബോയ്സ് ഹൈസ്കൂളിൽ സോഷ്യൽ സയൻസ് അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 25ന് 10ന്. ചാലക്കുടി ∙ സേക്രഡ് ഹാർട്ട് കോളജിൽ (ഓട്ടോണമസ്) മാനേജ്മെന്റ് സ്റ്റഡീസ് (ബിബിഎ) അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച നാളെ (25)10ന്. നായരങ്ങാടി∙ ഗവ.യുപി സ്കൂളിൽ ഹിന്ദി പാർട്ട് ടൈം അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 28 ന് രാവിലെ 11ന് 9605359475
മെഗാ മെഡിക്കൽ ക്യാംപ് 27ന്
ചാലക്കുടി ∙ പാലസ് റസിഡന്റ്സ് അസോസിയേഷന്റെയും സിസിഎംകെ ആശുപത്രിയുടെയും ലൈഫ് കെയർ ക്ലിനിക്കിന്റെയും സെന്റ് ജയിംസ് ആശുപത്രിയുടെയും ആംപിക് ആയുർവേദ ഫാർമസിയുടെയും നയന ഹോമിയോയുടെയും ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെയും റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളായ ഡോക്ടർമാരുടെയും സഹകരണത്തോടെ നടത്തുന്ന സൗജന്യ സൂപ്പർ സ്പെഷാലിറ്റി മെഗാ മെഡിക്കൽ ക്യാംപ് 27ന് 9 മുതൽ എസ്എൻ ഹാളിൽ. 94473 51528, 99472 77134.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]