
അടിപ്പാത നിർമാണം: ഒരു കിലോമീറ്റർ പിന്നിട്ടത് ഒരു മണിക്കൂറെടുത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആമ്പല്ലൂർ ∙ അടിപ്പാത നിർമാണത്തെത്തുടർന്ന് ദേശീയപാതയിൽ ഇന്നലെ രാവിലെ ഒരു കിലോമീറ്റർ പിന്നിടാൻ ഒരു മണിക്കൂറോളം നേരം വാഹനങ്ങൾ ക കാത്തുകിടന്നത് ഒരു മണിക്കൂർ. ചില സമയങ്ങളിൽ ദേശീയപാത സ്തംഭിച്ച സ്ഥിതിയായിരുന്നു. മറ്റുസമയങ്ങളിൽ ഇഴഞ്ഞ് ഇഴഞ്ഞായിരുന്നു യാത്ര. ചാലക്കുടി ഭാഗത്തേക്കുള്ള പാതയിൽ പാലിയേക്കര ടോൾപ്ലാസയും മറികടന്ന് വാഹന നിര നീണ്ടിരുന്നു.
ആമ്പല്ലൂരിൽ വാഹനങ്ങൾ കുരുക്കിൽപ്പെട്ടതോടെ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കല്ലൂർ വഴിയും ഇടറോഡുകളും ആശ്രയിച്ചു തുടങ്ങി. ഇതോടെ കല്ലൂർ റൂട്ടിലും ചെറിയതോതിൽ ഗതാഗതക്കുരുക്കുണ്ടായി. വിദ്യാർഥികളും ജോലിക്കായി പോകുന്നവരും അടക്കം ധാരാളം യാത്രക്കാരാണ് യാത്രാദുരിതത്തിൽ വലഞ്ഞത്. സ്വകാര്യ ബസുകൾക്ക് സമയത്ത് എത്താൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു.