
തൃപ്രയാർ, ഗുരുവായൂർ ക്ഷേത്രങ്ങളിൽ ദർശനം നടത്തി മോഹൻലാൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃപ്രയാർ ∙ ശ്രീരാമ ക്ഷേത്രത്തിലും ഗുരുവായൂർ ക്ഷേത്രത്തിലും നടൻ മോഹൻലാൽ ദർശനം നടത്തി. പുലർച്ചെ 4.30ന് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് തൃപ്രയാർ ക്ഷേത്രത്തിലെത്തിയത്. തിരുനടയിൽ അമ്പും വില്ലും സമർപ്പിച്ചു. മീനൂട്ട്, വെടി, അവിൽ നിവേദ്യം വഴിപാടുകളും നടത്തി. മേൽശാന്തിയിൽ നിന്ന് തീർഥവും പ്രസാദവും വാങ്ങി, ഉപദേവൻമാരെ തൊഴുത് അഞ്ചേകാലോടെ തിരികെ പോയി. മാനേജർ മനോജ് കെ.നായർ തേവരുടെ ഫോട്ടോ, ചാർത്തിയ കളഭം, ക്ഷേത്രത്തിന്റെ ഐതിഹ്യം വിവരിക്കുന്ന പുസ്തകം എന്നിവ ഉപഹാരമായി നൽകി.
ഗുരുവായൂരിൽ നിർമാല്യ സമയത്താണ് ദർശനം നടത്തിയത്. പുലർച്ചെ 2.45ന് ക്ഷേത്രത്തിലെത്തി. 3ന് നിർമാല്യ ദർശനം നടത്തി തൈലാഭിഷേകം, വാകച്ചാർത്ത് ചടങ്ങുകൾ തൊഴുതു മടങ്ങി. ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ, ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ എന്നിവർ സ്വീകരിച്ചു.