
തൃശൂർ ജില്ലയിൽ ഇന്ന് (24-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വേനലവധി ക്യാംപ്
കൊടുങ്ങല്ലൂർ ∙ ലോകമലേശ്വരം ഗുരുദേവ സമാജം ശ്രീനാരായണ ഹാളിൽ കുട്ടികൾക്കായി വേനലവധി ക്യാംപ് നടത്തി. ചിത്രകാരനും ശിൽപിയുമായ ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്തു. ഗുരുദേവ സമാജം പ്രസിഡന്റ് ഒ.കെ.ഹർഷകുമാർ അധ്യക്ഷത വഹിച്ചു. ക്യാംപ് ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെയാണ്. 27 ന് സമാപിക്കും.
വോളിബോൾ ടൂർണമെന്റ്
മതിലകം ∙ സ്പോർട്സ് അക്കാദമി ഒരുക്കുന്ന രണ്ടാമത് അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ് 25 മുതൽ മേയ് ഒന്ന് വരെ മതിലകം സെന്റ് ജോസഫ്സ് എച്ച്എസ്എസ് ഗ്രൗണ്ടിൽ നടക്കും. 10,000 വോളിബോൾ പ്രേമികൾക്ക് കളി കാണാനുള്ള വിശാലമായ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയമാണ് ഒരുക്കിയിട്ടുള്ളത്. 25ന് വൈകിട്ട് 5.30ന് ഉദ്ഘാടനം.
താൽക്കാലിക നിയമനം
തൃശൂർ ∙ ആരോഗ്യ വകുപ്പിൽ (മോഡേൺ മെഡിസിൻ) ജില്ലയിൽ ഒഴിവുള്ള ഡോക്ടർമാരുടെ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 30നു രാവിലെ 10.30നു ജില്ലാ മെഡിക്കൽ ഓഫിസിൽ നടക്കുന്ന വോക് ഇൻ ഇന്റർവ്യൂവിനു ഹാജരാകണം.
നാടക ശിൽപശാല
തൃശൂർ ∙ രംഗചേതന നടത്തുന്ന ‘കളിവെട്ടം’ കുട്ടികളുടെ നാടക ശിൽപശാലയ്ക്കു 28ന് സംഗീത നാടക അക്കാദമി നാട്യ ഗൃഹത്തിൽ തുടക്കമാകും. രാവിലെ 10.30ന് നാടക–സിനിമ അഭിനേതാവ് രാജൻ പൂത്തറയ്ക്കൽ ഉദ്ഘാടനം ചെയ്യും. മേയ് 25 വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് നാടക പരിശീലനം. 10നും 16നും മധ്യേ പ്രായമുള്ള കുട്ടികൾക്കു പങ്കെടുക്കാം. കെ.വി.ഗണേഷ് ആണ് ശിൽപശാല ഡയറക്ടർ. പരിശീലനം സൗജന്യം. റജിസ്ട്രേഷന്: 9447114276.
മെഡിക്കൽ ഓഫിസർ
വെറ്റിലപ്പാറ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസറുടെ താൽക്കാലിക ഒഴിവുണ്ട്. അപേക്ഷകൾ 28 ന് 5 ന് മുൻപായി നേരിട്ടോ, ഇമെയിൽ മുഖേനയോ ഓഫിസിൽ നൽകണം. 9539186315
ഫാർമസിസ്റ്റ്, സെക്യൂരിറ്റി
ചാലക്കുടി ∙ താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റ് (ഡിഫാം/ബിഫാം, കേരള സർക്കാർ ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ നിർബന്ധം, പ്രായപരിധി 35 വയസ്സു വരെ), സെക്യൂരിറ്റി (10ാം ക്ലാസ് വിജയം, പ്രവൃത്തി പരിചയം ഉള്ളവർക്കും വിമുക്ത ഭടന്മാർക്കും മുൻഗണന) ഒഴിവുകളുണ്ട്. കൂടിക്കാഴ്ച നാളെ 10.30ന്. ഫോൺ: 0480 2961823.
ശുദ്ധജല വിതരണം നാളെ മുടങ്ങും
ചാലക്കുടി ∙ ജല അതോറിറ്റി കൂടപ്പുഴ പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചാലക്കുടി നഗരസഭ, ആളൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ നാളെ ശുദ്ധജല വിതരണം മുടങ്ങും.