
കാളമുറിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കയ്പമംഗലം ∙ ദേശീയപാത നിർമാണം നടക്കുന്നതിനാൽ ഗതാഗതം ഒറ്റവരിയാക്കിയതോടെ കാളമുറിയിൽ കുരുക്ക് രൂക്ഷം. ജംക്ഷനിലെ മേൽപാത പണി നടക്കുന്നതിനാൽ പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇടുങ്ങിയ റോഡിലൂടെ ബസുകൾ അടക്കം വലിയ വാഹനങ്ങൾ ഇരു ഭാഗത്തേക്കും പോകുന്നതാണ് ഗതാഗത തടസ്സം ഉണ്ടാകുന്നത്. റോഡിൽ നിർമിച്ച ഹംപുകൾ അശാസ്ത്രീയമാണെന്നും നാട്ടുകാർക്ക് ആക്ഷേപമുണ്ട്. പലപ്പോഴും മണിക്കൂറുകളാണ് ഗതാഗത തടസ്സം വരുന്നത്. അപകട കെണി ആയിരുന്ന കാനയുടെ കുഴി ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നേരത്തെ മണ്ണിട്ട് മൂടിയിരുന്നു. കഴിഞ്ഞ ദിവസം മണ്ണ് ഇടിഞ്ഞ് കുഴി വീണ്ടും രൂപ പെട്ടിട്ടുണ്ട്. യാത്രാ ക്ലേശത്തിന് വേഗത്തിൽ പരിഹാരം ഉണ്ടാക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം.