
റോഡിൽ അറ്റകുറ്റപ്പണി ചെയ്ത ഭാഗം ടാറിങ് ചെയ്തില്ല; അപകടങ്ങൾ പതിവാകുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പോർക്കുളം ∙ സംസ്ഥാന പാതയിൽ കമ്പിപ്പാലത്ത് പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി ചെയ്ത ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു. റോഡരികിൽ പൈപ്പ് പൊട്ടിയ ഭാഗത്ത് കുഴിയെടുത്ത് ചോർച്ച അടച്ചിരുന്നു. എന്നാൽ ഈ ഭാഗത്ത് ടാറിങ് നടത്താതെ മണ്ണ് കൂട്ടിയിടുക മാത്രമാണ് ചെയ്തത്. ഇതോടെ വാഹനങ്ങൾ ഈ ഭാഗത്തെത്തുമ്പോൾ അപകടത്തിൽപെടുന്നത് പതിവാകുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഇരുചക്ര വാഹനത്തിലെത്തിയ യാത്രക്കാർ ഈ ഭാഗത്ത് തെന്നി വീണ് പരുക്കേറ്റിരുന്നു. റോഡിനേക്കാൾ നിരപ്പ് കുറഞ്ഞ ഭാഗത്തേക്ക് വാഹനങ്ങൾ തെന്നി വീണാണ് അപകടങ്ങൾ ഉണ്ടാകുന്നത്. അപകടങ്ങൾ പതിവായിട്ടും ഈ ഭാഗത്ത് അപകട സൂചന ബോർഡ് പോലും സ്ഥാപിക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.