മണ്ണു ത്തി ∙ വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി ക്യാംപസിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണ വിലക്ക് പിൻവലിക്കാതെ സർവകലാശാല; സമരം തുടർന്നു സംഘടനകൾ. മൃഗസ്നേഹി സംഘടനാംഗവും വ്ലോഗറുമായ ആന്റണി അഭിജിത്തിന്റെ നിരാഹാരസമരം ഇന്ന് ഏഴാം ദിവസത്തിലേക്ക്.
ആരോഗ്യനില വഷളായിട്ടും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആന്റണി അഭിജിത്തും മൃഗസ്നേഹി സംഘടനകളും അറിയിച്ചു.
വെറ്ററിനറി കോളജ് പരിസരത്തും ഹോസ്റ്റലുകളിലും പൊതുസ്ഥലങ്ങളിലും ക്വാർട്ടേഴ്സുകളിലും നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് ശിക്ഷാർഹമാണ് എന്ന് രേഖപ്പെടുത്തി സ്ഥാപിച്ച ബോർഡ് നീക്കം ചെയ്യണമെന്നാണ് സംഘടനകളുടെ ആവശ്യം. നോഡൽ ഓഫിസറായ കോളജ് ഡീൻ ഡോ.കെ.അല്ലിയുടെ പേരിലാണ് നോട്ടിസ് സ്ഥാപിച്ചിട്ടുള്ളത്.
സമരക്കാർ പലതവണ ചർച്ച നടത്തിയിട്ടും നോട്ടിസ് നീക്കാൻ സർവകലാശാല തയാറായിട്ടില്ല. എന്നാൽ വൈസ് ചാൻസലറുടെ ഉത്തരവില്ലാതെ നോട്ടിസ് മാറ്റാനാവില്ലെന്ന് നോഡൽ ഓഫിസർ സമരക്കാരെ അറിയിച്ചു.
വൈസ് ചാൻസലറെ സംഘടനാഭാരവാഹികൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
സമരം തുടരും: സംഘടനകൾ
ന്യൂഡൽഹി ആസ്ഥാനമായ സംഘടനകളുൾപ്പെടെ വിവിധ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വിഷയം വലിയ ചർച്ചയാക്കിയിരിക്കുകയാണ്. മൃഗസ്നേഹികളുടെ സമരത്തെ വെറ്ററിനറി സർവകലാശാല കണ്ടില്ലെന്നു നടിക്കുകയാണെന്ന് സംഘടനകൾ ആരോപിച്ചു.
ഇന്നലെ സമാന സ്വഭാവമുള്ള വിവിധ സംഘടനയിലെ അംഗങ്ങൾ മണ്ണുത്തി സെന്ററിൽ നിന്ന് പ്രകടനമായി എത്തി ആന്റണി അഭിജിത്തിനു പിന്തുണയറിയിച്ചു. റിലേ നിരാഹാര സമരം തുടരുമെന്നു ഭാരവാഹികൾ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

