ചാലക്കുടി ∙ നഗരസഭാ ടൗൺ ഹാൾ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിലെ പ്രവർത്തനരഹിതമായ ലിഫ്റ്റ് അറ്റകുറ്റപ്പണി പൂർത്തിയാക്കി 6 മാസത്തിനു ശേഷം പ്രവർത്തിപ്പിച്ചു. ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചതോടെ ജനങ്ങൾ നേരിടുന്ന ദുരിതം സംബന്ധിച്ചു മലയാള മനോരമ വാർത്ത നൽകിയിരുന്നു.
തുടർന്ന് ലിഫ്റ്റ് വൈകാതെ പ്രവർത്തിപ്പിക്കാമെന്ന് അധികൃതർ ഉറപ്പു നൽകുകയായിരുന്നു.
താലൂക്ക് ഓഫിസ്, സർവേയർ ഓഫിസ്, അഭിഭാഷകരുടെ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന കെട്ടിടമാണിത്. നാലാം നിലയിലുള്ള താലൂക്ക് ഓഫിസിലേക്ക് എത്താൻ 66 പടികൾ കയറണം.
പ്രായമായവരും രോഗികളും ഉൾപ്പെടെയുള്ളവർ ഗോവണി കയറിയിറങ്ങാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. താലൂക്ക് ഓഫിസിലെത്താൻ പടികൾ കയറി മുകളിലെത്തുന്നവർക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
ദൂരസ്ഥലങ്ങളിൽനിന്നു പല ആവശ്യങ്ങൾക്കുമായി താലൂക്ക് ഓഫിസിൽ എത്തുന്നവർക്കു പല കാര്യങ്ങൾക്കും ഒന്നിലധികം തവണ ഗോവണി കയറേണ്ട സ്ഥിതി വലിയ ദുരിതമായി.
മഴ പെയ്താൽ വെള്ളം ഒലിച്ചെത്തി വഴുക്കുന്ന ഗോവണിയുമാണ്.
കെട്ടിടത്തിന്റെ ചോർച്ചയാണു ലിഫ്റ്റിന്റെ പ്രവർത്തനം തകരാറാകാൻ കാരണമെന്നാണ് അധികൃതർ അറിയിച്ചത്. ചോർച്ച മാറ്റാനുള്ള പണികൾ നടത്തിയെങ്കിലും ലിഫ്റ്റ് ‘കട്ടപ്പുറത്ത്’ തുടർന്നു.
സെൻസറിൽ തകരാറുണ്ടായതാണു കാരണമെന്നു പരിശോധനയിൽ കണ്ടെത്തി. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ വൈകിയതു വലിയ പ്രതിഷേധത്തിനു വഴിയൊരുക്കുകയും ചെയ്തു.
ജൂൺ മാസമാണു ലിഫ്റ്റ് തകരാറിലായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

