അന്തിക്കാട് ∙ അറുന്നൂറോളം വിദ്യാർഥികൾ അണിനിരന്ന് കെജിഎം എൽപി സ്കൂളിലെ ക്രിസ്മസ് കാരൾ. സ്കൂൾ മുറ്റത്തെ ഏറുമാടത്തിനരികിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ക്രിസ്മസ് ട്രീ, സാന്താക്ലോസ് പ്രതിമ, വരാന്തയിലും മുറ്റത്തും കെട്ടിയ കമ്പികളിൽ കുട്ടികളുടെ 400 കടലാസ് നക്ഷത്രങ്ങൾ..ഇവിടെ നിന്നാണ് കാരൾ തുടങ്ങിയത്.
185 ക്രിസ്മസ് പാപ്പമാർ, ആട്ടിടയർ, 100 കുട്ടികളുടെ ക്രിസ്മസ് ഡാൻസ്, ക്രിസ്മസ് കുപ്പായങ്ങളുമണിഞ്ഞ മുന്നൂറോളം കുട്ടികൾ എന്നിവരും അണിനിരന്നു.ക്രിസ്മസ് കാരൾ അന്തിക്കാട് സ്റ്റേഷനിലെത്തിയപ്പോൾ ഇൻസ്പെക്ടർ കേഴ്സൺ വി.മാർക്കോസും മറ്റു പൊലീസുകാരും സ്വീകരിച്ചു.വാർഡ് മെംബർ സി.കെ.കൃഷ്ണകുമാർ കേക്ക് മുറിച്ചു. പിടിഎ പ്രസിഡന്റ് ലിയോ പി.ജോർജ് അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ ജോഷി ഡി.കൊള്ളന്നൂർ, പിടിഎ വൈസ് പ്രസിഡന്റ് അജീഷ അൻവർ, എംപിടിഎ പ്രസിഡന്റ് ടി.എം.സൗമ്യ, പ്രോഗ്രാം കോ ഓഡിനേറ്റർ എൻ.ജെ.റിജി, കെ.ജി.അനീന എന്നിവർ നേതൃത്വം നൽകി.
കാരൾ മത്സര വിജയികൾ
താന്ന്യം ∙ താന്ന്യം സെന്റ് പീറ്റേഴ്സ്, തൃപ്രയാർ സെന്റ് ജൂഡ് പള്ളികളിലെ ഗായകസംഘങ്ങൾ ചേർന്ന് നടത്തിയ കാരൾ ഗാനാലാപനമത്സരത്തിൽ കുരിയച്ചിറ സെന്റ് ജോസഫ് പള്ളി ഗായകസംഘം ജേതാക്കളായി.
ഏങ്ങണ്ടിയൂർ സെന്റ് തോമസ് പള്ളി ഗായകസംഘം 2–ാം സ്ഥാനവും വലപ്പാട് സെന്റ് സെബാസ്റ്റ്യൻ പള്ളി ഗായക സംഘം 3–ാം സ്ഥാനവും നേടി. താന്ന്യം പള്ളി വികാരി ഫാ.ടെഡ്സ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു.
8 ടീമുകൾ മത്സരിച്ചു. കെ.ജെ.ഡിക്സൻ, ജോളി ബെന്നി, സി.ജെ.റോബിൻസൻ എന്നിവർ നേതൃത്വം നൽകി.
സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ
പാവറട്ടി ∙ സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു.
വിദ്യാർഥികൾ ക്രിസ്മസ് പാപ്പമാരുടെയും മാലാഖമാരുടെയും വേഷമണിഞ്ഞ് കാരൾ ഗാനത്തിന് ചുവടുവച്ചു. ക്രിസ്മസ് ട്രീ, നക്ഷത്രം നിർമാണ മത്സരങ്ങൾ നടത്തി. പ്രധാന അധ്യാപകൻ സി.എഫ്.ഷാജു ഉദ്ഘാടനം ചെയ്തു. മുൻ പ്രധാന അധ്യാപകൻ കെ.ജെ.ബാബു സമ്മാനങ്ങൾ വിതരണം ചെയ്തു.
പിടിഎ പ്രസിഡന്റ് ഇ.എ.സജി അധ്യക്ഷനായി. എംപിടിഎ പ്രസിഡന്റ് ബ്രിജി വിൽസൺ, അധ്യാപകരായ ഷീബ ജോർജ്, എ.,ജെ.ലിറ്റി, കെ.പി.മിനി, നിമ്മി കൂത്തൂർ എന്നിവർ പ്രസംഗിച്ചു.
കാരുണ്യത്തിന്റെ ക്രിസ്മസ്
പാവറട്ടി ∙ സികെസി ഇഎം എൽപി സ്കൂളിൽ നല്ലപാഠം ക്ലബിന്റെ നേതൃത്വത്തിൽ കാരുണ്യത്തിന്റെ ക്രിസ്മസ് ആഘോഷിച്ചു.
കരുതലിന്റെ നല്ലപാഠമായി വിദ്യാർഥികൾ നിത്യോപയോഗ സാധനങ്ങൾ സ്വരൂപിച്ച് സമൂഹത്തിൽ അവശത അനുഭവിക്കുന്ന അർഹതപ്പെട്ടവരുടെ കൈകളിലെത്തിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ നിവേദ്യ ഉദ്ഘാടനം ചെയ്തു.
നല്ലപാഠം കോ ഓഡിനേറ്റർ കെ.ജെ.ജാസ്മിൻ അധ്യക്ഷയായി. അധ്യാപകരായ ജീന വിൻസന്റ്, അനൂജ ആന്റോ, മെറ്റി എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

