കയ്പമംഗലം (തൃശൂർ) ∙ ചാമക്കാല ബീച്ചിൽ എസ്യുവി മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ വാഹനം ഓടിച്ചയാൾ അറസ്റ്റിൽ. കയ്പമംഗലം കൂരിക്കുഴി സ്വദേശി പഴുംപറമ്പിൽ വീട്ടിൽ ഷജീറിനെയാണ് (36) തൃശൂർ റൂറൽ എസ്പി ബി.കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഞായർ വൈകിട്ട് ആറ് മണിയോടെയാണ് ചാമക്കാല രാജീവ് റോഡ് ബീച്ചിലുണ്ടായ അപകടത്തിൽ ചാമക്കാല പള്ളിത്തറ വീട്ടിൽ ഫൈസലിന്റെ മകൻ സിനാൻ (14) മരിച്ചത്. കൂട്ടുകാരനുമൊത്ത് കടപ്പുറത്ത് എത്തിയതായിരുന്നു സിനാൻ.
ഈ സമയത്ത് ഷജീർ കടപ്പുറത്ത് എസ്യുവി ഓടിക്കുന്നത് കണ്ട് ഇതിൽ കയറിയിരുന്നു. ഓട്ടത്തിനിടെ പെട്ടെന്ന് നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായത്.
തെറിച്ചുവീണ സിനാൻ വാഹനത്തിനടിയിൽ കുടുങ്ങുകയായിരുന്നു.
ഉടൻ തന്നെ പുറത്തെടുത്ത് ഇതേ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് കയ്പമംഗലം പൊലീസ് പ്രതിയെയും വാഹനവും കസ്റ്റഡിയിലെടുത്തു.വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി ഷജീർ പത്തോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്ഐമാരായ ടി.വി.ഋഷിപ്രസാദ്, ജയകുമാർ, ജിഎസ്ഐ ജെയ്സൺ, സിപിഒമാരായ ആന്റണി, ജോസഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

