ഗുരുവായൂർ ∙ ക്ഷേത്രത്തിൽ നാളെ മുൻ ദേവസ്വം ചെയർമാൻ പി.ടി.മോഹനകൃഷ്ണന്റെ ഏകാദശി വിളക്ക് ആഘോഷിക്കും. സന്ധ്യയ്ക്ക് കേളി, രാത്രി വിളക്കെഴുന്നള്ളിപ്പിന് ഇടയ്ക്ക നാഗസ്വര മേളം എന്നിവയുണ്ടാകും. ഇന്നലെ തന്ത്രി വിളക്ക് ആഘോഷിച്ചു.
കാലത്തും ഉച്ചകഴിഞ്ഞും മേളത്തോടെ കാഴ്ചശീവേലിയുണ്ടായി. രാത്രി വിളക്കാചാര പ്രധാനമായി ഭഗവാന്റെ എഴുന്നള്ളിപ്പിന് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ചുറ്റുവിളക്ക് തെളിച്ചു.
10 ഇടയ്ക്കയും 10 നാഗസ്വരവുമായി വിസ്തരിച്ച ഇടയ്ക്ക നാഗസ്വര മേളവുമുണ്ടായി.
ഏകാദശി വിളക്ക് ഇന്ന്
പി.കെ.നാണു എഴുത്തച്ഛൻ സൺസ് ഏകാദശി വിളക്ക്. ഗുരുവായൂർ ക്ഷേത്രം : കാഴ്ചശീവേലി, മേളം, കിഴക്കൂട്ട് അനിയൻ മാരാർ കാലത്ത് 7.00, കാഴ്ചശീവേലി മേളം പല്ലശന രതീഷ് മാരാർ ഉച്ചകഴിഞ്ഞ് 3.30, തായമ്പക: താമരയൂർ അനീഷ് നമ്പീശൻ, അനുനന്ദ് 6.00, ചുറ്റുവിളക്ക്, പഞ്ചവാദ്യം: പരയ്ക്കാട് തങ്കപ്പമാരാർ 9.00. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

