ഗുരുവായൂർ ∙ കിഴക്കേനടയിലെ വ്യാപാരിയുടെ ആത്മഹത്യയ്ക്ക് കാരണം ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്ന് പരാതി. മഞ്ജുളാൽ ഷോപ്പിങ് കോംപ്ലക്സിലെ വ്യാപാരി കാവീട് മേക്കണ്ടനകത്ത് മുസ്തഫയെ (മുത്തു–47) കർണംകോട്ട് ബസാറിലെ വാടകവീട്ടിൽ കഴിഞ്ഞ10നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മുസ്തഫയുടെ ആത്മഹത്യക്കുറിപ്പിൽ ബ്ലേഡ് പലിശയ്ക്ക് പണം നൽകിയ 2 പേരെ കുറിച്ചുള്ള വിവരങ്ങളുണ്ട്.
പലിശക്കാർ വീട്ടിലെത്തി ഭാര്യയുടെ മുന്നിൽ വച്ചു മർദിച്ചെന്നും 3.75 സെന്റ് സ്ഥലം മുസ്തഫ മരിക്കുന്നതിനു രണ്ടാഴ്ച മുൻപ് റജിസ്റ്റർ ചെയ്തു വാങ്ങിയെന്നും സഹോദരൻ ഹക്കീം പൊലീസിൽ നൽകിയ പരാതിയിലുണ്ട്.
6 ലക്ഷം രൂപ പലിശയ്ക്കെടുത്തിട്ട് സ്ഥലത്തിന്റെ വിലയടക്കം 40 ലക്ഷം രൂപ തിരിച്ചുകൊടുത്തിട്ടും കടം തീർന്നില്ല. ഒരു ലക്ഷം രൂപയ്ക്ക് 20,000 രൂപ വരെ പലിശ വാങ്ങിയിരുന്നതായി പരാതിയുണ്ട്.
വീട്ടിലെ സ്ത്രീകളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിന്റെ ബ്ലാങ്ക് ചെക്കും സ്റ്റാംപ് പേപ്പറും ഒപ്പിട്ടു വാങ്ങിയാണ് ബ്ലേഡ് മാഫിയ പണം നൽകുന്നത്.
വീട്ടിലെത്തി ഭീഷണിപ്പെടുത്തുക, വീട്ടുകാരായ സ്ത്രീകളുടെ മുന്നിൽവച്ചു മർദിക്കുക, കടയിൽ കയറി ബലമായി പണം എടുക്കുക തുടങ്ങിയ രീതികളാണ് ഇവർ പണം തിരിച്ചുകിട്ടാനായി സ്വീകരിക്കാറുള്ളത് എന്ന് വീട്ടുകാർ പൊലീസിന് മൊഴി കൊടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

