പാവറട്ടി ∙ പെരിങ്ങാട് പുഴ സംരക്ഷിത വനമാക്കുന്നതിനായി ഇറക്കിയ വിജ്ഞാപനം റദ്ദാക്കുന്ന നടപടി ഇഴയുന്നു. ഇതിൽ പ്രതിഷേധിച്ച് തീരദേശ സംരക്ഷണ സമിതി പ്രതിഷേധവുമായി വീണ്ടും രംഗത്തിറങ്ങുന്നു.
പുഴയെ കാടാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ ഒട്ടേറെ പ്രക്ഷോഭങ്ങൾ സമിതിയും മറ്റു സംഘടനകളും നടത്തിയിരുന്നു. ഇത് സംബന്ധിച്ച് കോടതികളിൽ കേസും നിലവിലുണ്ട്.
സമരങ്ങൾക്കൊടുവിൽ വിജ്ഞാപനം ഉടൻ പിൻവലിക്കുമെന്ന് നിയമസഭയിൽ വനം വകുപ്പ് മന്ത്രി ഉറപ്പ് നൽകിയിരുന്നു.
സെറ്റിൽമെന്റ് ഓഫിസറായ ആർഡിഒ തുടർ നടപടിയായി മാസങ്ങൾക്ക് മുൻപ് പ്രദേശത്തെത്തി കാര്യങ്ങൾ വിശദമായി പരിശോധിച്ച് നാട്ടുകാരുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങൾ തേടി വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ വിജ്ഞാപനം പിൻവലിച്ചുകൊണ്ടുള്ള അന്തിമ ഉത്തരവ് സർക്കാർ ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഇനിയും വിജ്ഞാപനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരം വീണ്ടും തുടങ്ങുമെന്ന് തീരദേശ സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

