ഒല്ലൂർ ∙ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. ഇന്ന് വൈകിട്ട് 4നു ഭക്തിനിർഭരമായ കൂടുതുറക്കൽ ചടങ്ങ് നടക്കും. പൊന്തിഫിക്കൽ കുർബാനയ്ക്കും കൂടുതുറക്കൽ ശുശ്രൂഷയ്ക്കും മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും.
തുടർന്ന് തിരുസ്വരൂപം എഴുന്നള്ളിക്കൽ നടക്കും. രാത്രി 10 വരെ നേർച്ച ഭക്ഷണ വിതരണം നടക്കും.
രാത്രി 11നു വിവിധ മേഖലകളിൽ നിന്നുള്ള വള എഴുന്നള്ളിപ്പ് നടക്കും.
നാളെ രാവിലെ 10നു നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് മോൺ.ജോസ് കോനിക്കര മുഖ്യ കാർമികനാകും. ഫാ.
ജോൺസൺ അന്തിക്കാട്ട് തിരുനാൾ സന്ദേശം നൽകും. വൈകിട്ട് 3നു നടക്കുന്ന കുർബാനയ്ക്ക് ഒല്ലൂർ ഇടവകയിലെ വൈദികർ കാർമികത്വം വഹിക്കും.
തുടർന്ന് തിരുനാൾ പ്രദക്ഷിണം. 25ന് മരിച്ചവർക്ക് വേണ്ടിയുള്ള റാസ കുർബാന.
26നു വൈകിട്ട് 7നു ജീവകാരുണ്യ പ്രവർത്തന ഫണ്ട് വിതരണം മന്ത്രി കെ.രാജൻ നിർവഹിക്കും. തുടർന്ന് തിരുനാളിന്റെ ഭാഗമായുള്ള സംസ്കാരിക കലാപരിപാടികൾക്ക് മന്ത്രി തുടക്കം കുറിക്കും.
31 വരെ വിവിധ പരിപാടികൾ അരങ്ങേറും.
30ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഉൾപ്പെടെയുള്ള മുൻ ഗായകസംഘാംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ‘ദേവദൂതർക്കൊപ്പം ഔസേപ്പച്ചനും’ സംഗീത പരിപാടിയും ഔസേപ്പച്ചന് ആദരവും നൽകും. 31ന് എട്ടാമിടം ആഘോഷിക്കും. വികാരി ഫാ.വർഗീസ് കുത്തൂർ, ഫാ.എഡ്വിൻ ഐനിക്കൽ, ഫാ.
തേജസ് കുന്നപ്പിള്ളിൽ, കൈക്കാരന്മാരായ ഷോണി അക്കര, ഷാജു പടിക്കല, ജോഫി ചിറമ്മൽ, ജയ്സൺ പ്ലാക്കൽ, വൊളന്റിയർ ക്യാപ്റ്റൻ ജോബി ചെറുവത്തൂർ, പിആർഒ ജസ്റ്റിൻ പെരൂട്ടി എന്നിവർ നേതൃത്വം നൽകും. ഇന്നലെ നടന്ന ദാസീദാസന്മാരെ സമർപ്പിക്കുന്ന ചടങ്ങിനു ഫാ.
ആന്റണി ചിറ്റിലപ്പിള്ളി മുഖ്യ കാർമികത്വം വഹിച്ചു. ദീപാലങ്കാര സ്വിച്ച് ഓൺ കർമം കലക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു.
ചമയ പ്രദർശനം മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

