എറവ്∙ തമിഴ്നാട്ടിലെ കമ്പത്ത് മാത്രമല്ല മുന്തിരിയുണ്ടാകുക, എറവ് ആറാംകല്ല് ചാലിശേരി റോഡിലെ യുവകർഷകനായ സി.ഡി.റിതുലിന്റെ വീട്ടുമുറ്റത്തും മുന്തിരി വിളയും. ഒരു വർഷം മുൻപ് കൗതകത്തോടെ നട്ടതാണു പെരുമ്പാവൂരിൽ നിന്നു വാങ്ങിയ 2 കംബോഡിയൻ മുന്തിരിത്തണ്ടുകൾ. 2024 ജൂണിൽ നട്ടു.
ഒന്ന് നശിച്ചു. ഒരു തണ്ട് വളർന്നു.
ഉയർന്ന് തുടങ്ങിയപ്പോൾ ചെറിയ പന്തലിട്ടു. അതിൽ മുന്തിരി വള്ളികൾ പടർന്നു.
എല്ലുപൊടിയും ചാണകപ്പൊടിയും ആണ് വളം.
കഴിഞ്ഞ ജൂണിൽ പൂവിട്ടു. 2 മാസം കഴിഞ്ഞപ്പോൾ കായ് പിടിച്ചുതുടങ്ങി.
ഇപ്പോൾ ഒരു മുന്തിരിപ്പന്തലിൽ 35 മുന്തരിക്കുലകൾ. പല കുലകളിലും മുന്തിരിപ്പഴങ്ങൾ. വീടിരിക്കുന്ന 11 സെന്റ് സ്ഥലത്ത് മുഴുവൻ കൃഷിയാണ്.
മഞ്ഞൾ, ഇഞ്ചി, ചെണ്ടുമല്ലി, കറിവേപ്പില, ഡ്രാഗൺ ഫ്രൂട്ട്, കറ്റാർവാഴ, കൂവ, ചേമ്പ് തുടങ്ങിയവും തേനീച്ച വളർത്തൽ, മീൻ വളർത്തൽ, കോഴി, താറാവ്, പ്രാവ് എന്നിവയുമുണ്ട്. അഞ്ചു പശുക്കളും കിടാരിയും ഒപ്പം രണ്ടേക്കറിൽ കൃഷിയും റിതുൽ ചെയ്തു വരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

