അധ്യാപക ഒഴിവ്
ശ്രീനാരായണപുരം ∙ എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 29 ന് രാവിലെ പത്തിന്.
94478 37872. കല്ലേറ്റുംകര ∙ ബിവിഎം ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ്, കണക്ക് അധ്യാപകരുടെ ഒഴിവുണ്ട്.
9388831447, 9446371474.
ഇൻസ്ട്രക്ടർ ഒഴിവ്
ചാലക്കുടി ∙ ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ടർണർ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ടെക്നിഷ്യൻ എന്നീ ട്രേഡുകളിൽ ഇൻസ്ട്രക്ടർമാരുടെ ഒഴിവുണ്ട്.
ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഇഡബ്ല്യുഎസ് വിഭാഗത്തിനും റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ടെക്നിഷ്യൻ ട്രേഡിൽ വിശ്വകർമ വിഭാഗത്തിനും ടർണർ ട്രേഡിൽ ഒസി വിഭാഗത്തിനുമാണ് ഒഴിവുകളുള്ളത്. കൂടിക്കാഴ്ച നാളെ 10.30ന്.
ഫോൺ: 04802701491, 9048183631.
ഗെസ്റ്റ് ലക്ചറർ നിയമനം
തൃശൂർ ∙ പാലസ് റോഡിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി ഇൻ എജ്യുക്കേഷനിൽ സോഷ്യൽ സയൻസിൽ (എജ്യുക്കേഷൻ) ഗെസ്റ്റ് ലക്ചററെ നിയമിക്കുന്നു. 27ന് രാവിലെ 10.30ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിൽ കൂടിക്കാഴ്ച നടത്തും.
കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഗെസ്റ്റ് പാനലിൽ റജിസ്റ്റർ ചെയ്തവർ ആയിരിക്കണം. 9188900186.
തെറപ്പിസ്റ്റ്
കൊടുങ്ങല്ലൂർ ∙ ബിആർസി പരിധിയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് തെറപ്പി സേവനങ്ങൾ നൽകുന്നതിനു ബിഹേവിയർ തെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ് എന്നിവരെ ആവശ്യമുണ്ട്.
നാളെ രണ്ടിന് ബിആർസിയിൽ എത്തിച്ചേരണം.
പ്രമേഹ നിർണയ ക്യാംപ് 26ന്
ഇരിങ്ങാലക്കുട ∙ പി.എൽ.തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും ഐ ഫൗണ്ടേഷൻ ആശുപത്രിയുമായി ചേർന്ന് നടത്തുന്ന പ്രമേഹ നിർണയം, നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാപ് 26ന് പി.എൽ.തോമൻ മെമ്മോറിയൽ ക്ലിനിക്കിൽ നടക്കും. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ക്യാംപ് കോ ഓഡിനേറ്റർ ജോൺസൺ കോലങ്കണ്ണി ഉദ്ഘാടനം ചെയ്യും.
എം.എസ്.രാജേഷ് അധ്യക്ഷത വഹിക്കും. 9446540890.
സൗജന്യ നേത്ര പരിശോധന ക്യാംപ്
കേച്ചേരി∙ ചിറനെല്ലൂർ സെന്റ് ജോസഫ്സ് എൽപി സ്കൂളിന്റെ ശതാബ്ദി ആഘോഷ പരിപാടികളോടനുബന്ധിച്ച് ട്രിച്ചൂർ നോർത്ത് ലയൺസ് ക്ലബ്ബിന്റെയും ചിറനെല്ലൂർ നവോദയ ക്ലബ്ബിന്റെയും ചിറനെല്ലൂർ സ്കൂളിന്റെയും നേതൃത്വത്തിൽ അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെയുള്ള സൗജന്യ നേത്ര പരിശോധന ക്യാംപ് 26ന് രാവിലെ 8.30ന് സ്കൂളിൽ നടത്തും.
ക്യാംപ് ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ.
മനോജ് താണിക്കൽ അധ്യക്ഷത വഹിക്കും. ക്യാംപിൽ സൗജന്യ തിമിര ശസ്ത്രക്രിയ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ ചൂണ്ടൽ പഞ്ചായത്ത് അംഗം ആന്റോ പോൾ, സ്കൂൾ പ്രധാനാധ്യാപിക ടി.ജെ.
ബീന, ആൽഫ്രഡ് പോൾ തരകൻ എന്നിവർ അറിയിച്ചു.
ആരോഗ്യ സർവകലാശാല പരീക്ഷാ തീയതി
തൃശൂർ ∙ ആരോഗ്യ സർവകലാശാല മൂന്നാം വർഷ ബിഎസ്സി ഡയാലിസിസ് ടെക്നോളജി (2019, 2020 സ്കീമുകൾ, 2022 പ്രവേശനം ) റഗുലർ/സപ്ലിമെന്ററി പരീക്ഷ ഡിസംബർ 3ന് ആരംഭിക്കും. പരീക്ഷാ ടൈം ടേബിൾ
രണ്ടാം സെമസ്റ്റർ എംഫാം റഗുലർ/സപ്ലിമെന്ററി (2019, 2024 സ്കീം), രണ്ടാം സെമസ്റ്റർ എംഫാം ഫാർമസ്യൂട്ടിക്കൽ അനാലിസിസ് റഗുലർ / സപ്ലിമെന്ററി (2019 & 2024 സ്കീം) തിയറി, രണ്ടാം സെമസ്റ്റർ എംഫാം ഫാർമസ്യൂട്ടിക്കൽ റഗുലേറ്ററി അഫയേഴ്സ് റഗുലർ / സപ്ലിമെന്ററി (2019, 2024 സ്കീം) തിയറി, രണ്ടാം സെമസ്റ്റർ എംഫാം ഫാർമസ്യൂട്ടിക്കൽ ക്വാളിറ്റി അഷുറൻസ് റഗുലർ (2024 സ്കീം) തിയറി, രണ്ടാം സെമസ്റ്റർ എം.ഫാം ഫാർമസ്യൂട്ടിക്സ് റഗുലർ / സപ്ലിമെന്ററി (2019, 2024 സ്കീം) തിയറി, രണ്ടാം സെമസ്റ്റർ എംഫാം ഫാർമക്കോളജി റഗുലർ / സപ്ലിമെന്ററി (2019, 2024 സ്കീം) തിയറി, രണ്ടാം സെമസ്റ്റർ എംഫാം ഫാർമക്കോഗ്നോസി റഗുലർ / സപ്ലിമെന്ററി (2019, 2024 സ്കീം) തിയറി, രണ്ടാം സെമസ്റ്റർ എംഫാം ഫാർമസി പ്രാക്ടിസ് റഗുലർ / സപ്ലിമെന്ററി (2019, 2024 സ്കീം) തിയറി, എംഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് 2 (2017 സ്കീം) റഗുലർ / സപ്ലിമെന്ററി തിയറി, എംഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് 2 (2018 സ്കീം) റഗുലർ / സപ്ലിമെന്ററി തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബിഎസ് സി നഴ്സിങ് റഗുലർ / സപ്ലിമെന്ററി തിയറി, രണ്ടാം വർഷ പോസ്റ്റ് ബേസിക് ബിഎസ് സി നഴ്സിങ് പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എംഫോർ മാരിയിൽ സൗജന്യമായിറജിസ്റ്റർ ചെയ്യാം; നാളെ രാവിലെ 10 മുതൽ
മാള ∙ വിവാഹം ആലോചിക്കുന്ന യുവതീയുവാക്കൾക്ക് കേരളത്തിലെ ഏറ്റവും വലിയ മാട്രിമോണിയൽ വെബ് സൈറ്റായ എംഫോർ മാരിയിൽ സൗജന്യമായി റജിസ്റ്റർ ചെയ്യാൻ നാളെ അവസരം. മാള പൊലീസ് സ്റ്റേഷനു സമീപം സ്മാർട് സ്ക്വയർ കോംപ്ലക്സ് രണ്ടാം നിലയിലെ മലയാള മനോരമ സബ് ഓഫിസിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് അവസരം.
പുതിയ പ്രൊഫൈലുകൾ റജിസ്റ്റർ ചെയ്യാനും നിലവിലുള്ളവ പുതുക്കാനും 3 മാസം മുതൽ ഒരു വർഷം വരെയുള്ള കാലാവധി പാക്കേജുകളിൽ അനുയോജ്യമായവ തിരഞ്ഞെടുത്തു പണം അടയ്ക്കുന്നതിനും അവസരമുണ്ടാകും. ഒരു വർഷത്തെ പാക്കേജ് എടുക്കുന്നവർക്ക് കാഷ് ഡിസ്കൗണ്ട് ലഭിക്കും.
ഫോട്ടോ, ബയോഡേറ്റ, ജാതകം (ആവശ്യമെങ്കിൽ) എന്നിവ കൊണ്ടുവരണം. ഫോൺ– 9207749160.
വൈദ്യുതി മുടക്കം
തൃശൂർ ∙ വെസ്റ്റെൻഡ് സൂപ്പർ മാർക്കറ്റ്, രമാദേവി, പോസ്റ്റ് ഓഫിസ്, ന്യൂ അഗ്രഹാരം, ഹൈ സ്കൂൾ ലിങ്ക് റോഡ്, വാണിയം ലൈൻ, തൊട്ടേക്കാട്ട് ലൈൻ, ചക്കാമുക്ക്, ദേവിനഗർ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

