
തൊഴിൽ മേള 30ന് :
കുന്നംകുളം ∙ നഗരസഭയുടെ നേതൃത്വത്തിൽ തൊഴിൽ മേള 30ന് അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടത്തും. പരിപാടിയുടെ ലോഗോ നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ, ഉപാധ്യക്ഷ സൗമ്യ അനിലൻ, സെക്രട്ടറി കെ.ബി.വിശ്വനാഥൻ, സ്ഥിര സമിതി അധ്യക്ഷൻമാരായ ടി.സോമശേഖരൻ, സജിനി പ്രേമൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
അധ്യാപകർ
എടവിലങ്ങ് ∙ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ മാത്തമാറ്റിക്സ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബർ 8ന് 11 ന് ഹയർ സെക്കൻഡറി വിഭാഗം ഓഫിസിൽ.
ലോഗോ ക്ഷണിച്ചു
ഇരിങ്ങാലക്കുട∙ സെന്റ് തോമസ് കത്തീഡ്രൽ കത്തോലിക്കാ കോൺഗ്രസ് 2026 മാർച്ച് 15 മുതൽ 22 വരെ സംഘടിപ്പിക്കുന്ന 3-ാമത് മാർ ജയിംസ് പഴയാറ്റിൽ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ ക്ഷണിച്ചു.ലോഗോ സെപ്റ്റംബർ 15ന് മുൻപ് ലഭിക്കണം . തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് കാഷ് പ്രൈസും ട്രോഫിയും നൽകും.
9946745633
വൈദ്യുതി മുടക്കം
കൊരട്ടി ∙ എംഎഎം സ്കൂൾ, കൊരട്ടി വെസ്റ്റ് അങ്ങാടി, ദേവമാത, താമര കപ്പേള, പ്ലാവിൻചുവട്, കൊറ്റംചിറ കോളനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അപേക്ഷ ക്ഷണിച്ചു
തൃശൂർ∙ ആരോഗ്യ സർവകലാശാലയിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ 3 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർവകലാശാല, സെക്രട്ടേറിയറ്റ്, പിഎസ്സി, മറ്റു സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിലും ശമ്പള സ്കെയിലിലും സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.
റജിസ്ട്രാർ, ആരോഗ്യ സർവകലാശാല, മെഡിക്കൽ കോളജ് പി.ഒ തൃശൂർ-680596 എന്ന വിലാസത്തിൽ സെപ്റ്റംബർ 2ന് മുൻപ് ലഭിക്കണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]