
തൃശൂർ ∙ നഗരത്തിൽ രണ്ടു റോഡുകൾ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വൺവേ ആക്കി. ചെട്ടിയങ്ങാടി മുതൽ എംഎ റോഡ് വരെയുള്ള പോസ്റ്റ് ഓഫിസ് റോഡിലും സാഹിത്യ അക്കാദമി റോഡിലുമാണ് വൺവേ നിലവിൽ വരുന്നത്. പോസ്റ്റ് ഓഫിസ് റോഡിൽ എംഎ റോഡിൽ നിന്ന് വാഹനങ്ങൾക്ക് വാഹനങ്ങൾക്ക് ചെട്ടിയങ്ങാടിയിലേക്ക് പോകാം. എന്നാൽ, ചെട്ടിയങ്ങാടിയിൽ നിന്ന് എംഒ റോഡിലേക്ക് പ്രവേശനം ഉണ്ടാകില്ല.
സാഹിത്യ അക്കാദമി ജംക്ഷനിൽ നിന്ന് ഫൈൻ ആർട്സ് കോളജ് ജംക്ഷനിലേക്ക് വാഹനങ്ങൾക്ക് പോകാം. എന്നാൽ, ഫൈൻ ആർട്സ് കോളജ് ജംക്ഷനിൽ നിന്ന് അക്കാദമി ജംക്ഷനിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.
ആശയക്കുഴപ്പം എല്ലാ വഴിക്കും
വൺവേ ആയ പല റോഡുകളിലും ഇപ്പോഴും ഇതു സൂചിപ്പിക്കുന്ന ബോർഡുകളില്ല.
നഗരത്തിനു പുറത്തു നിന്നെത്തുന്നവർ പലരും ഈ റോഡുകളിലൂടെ വന്ന് പൊലീസിന്റെ ‘പിഴ’യിൽ പെട്ടുപോകുക പതിവാണ്. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അടിയന്തരമായി പരിഹരിക്കേണ്ട
ചില പ്രശ്നങ്ങൾ ഇതാ.
∙പുത്തൻ പള്ളിക്കു സമീപത്തെ പാലയ്ക്കൽ അങ്ങാടി വഴി വരുന്ന വാഹനങ്ങൾ ഹൈ റോഡിലേക്കു പ്രവേശിക്കുന്നിടത്ത് ‘നോ എൻട്രി’ ബോർഡുകളില്ല.
∙ഹൈ റോഡിലേക്കു പ്രവേശിക്കുന്ന ഒരു റോഡിലും ഹൈ റോഡിലൂടെ ഫയർ സ്റ്റേഷൻ ഭാഗത്തേക്കു പോകരുത് എന്ന് സൂചനയില്ല.
∙സെന്റ് തോമസ് കോളജ് റോഡിൽ നിന്ന് പാലയ്ക്കൽ അങ്ങാടി റോഡിലേക്ക് പ്രവേശിക്കരുത് എന്ന് സൂചനയില്ല.
ഇതിനു പുറമേ, കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിഷ്കാരം ഇപ്പോഴും പൂർണതോതിൽ യാത്രക്കാർ ഏറ്റെടുക്കാത്തത് ആമ്പക്കാടൻ ജംക്ഷനിൽ ഇപ്പോഴും കുരുക്ക് ഉണ്ടാക്കുന്നുണ്ട്. അരിയങ്ങാടിയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് കിഴക്കേക്കോട്ട
ഭാഗത്തേക്കു പോകാൻ ജംക്ഷനിൽ നിന്ന് പള്ളിക്കുളം ഭാഗത്തേക്കു വന്നു വേണം യാത്ര തുടരാൻ. എന്നാൽ, വാഹനങ്ങൾ ആമ്പക്കാടൻ ജംക്ഷനിൽ ട്രാക്ക് തെറ്റിച്ച് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതാണ് കുരുക്ക് ഉണ്ടാക്കുന്നത്.
ചില വാഹനങ്ങൾ സെന്റ് തോമസ് കോളജ് ഭാഗത്തേക്കു വന്ന് ബാരിക്കേഡിനു ശേഷം യു ടേൺ എടുക്കുമ്പോൾ ഉണ്ടാകുന്ന കുരുക്ക് വേറെ.
ഇന്നത്തെ പരിഷ്ക്കാരത്തോടൊപ്പം നിലവിലുള്ള സംവിധാനങ്ങളെ യാത്രക്കാർക്ക് കൃത്യമായി ബോധ്യപ്പെടുത്തുന്ന വിധം സൂചനാ ബോർഡുകൾ സ്ഥാപിക്കാൻ കൂടി നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]