
പങ്ങാരപ്പിള്ളി ∙ പടിഞ്ഞാറേ പങ്ങാരപ്പിള്ളി കണ്ടംകുളം കാടു കയറി നശിക്കുന്നു. മേഖലയിലെ പ്രധാന ജലസ്രോതസാണ് ഒരു ഏക്കറിലേറെ വിസ്തൃതിയുള്ള ഈ കുളം.ഒരു കാലത്ത് നാട്ടുകാർ ഉപയോഗിച്ചിരുന്ന കുളത്തിന്റെ നാലു വശങ്ങളിലും ഇന്ന് പാഴ്മരങ്ങൾ വളർന്നു നിൽപാണ്.മണ്ണു സംരക്ഷണ വകുപ്പും പഞ്ചായത്തും ചേർന്നു 2005 –10 കാലഘട്ടത്തിൽ നിർമിച്ച സംരക്ഷണ ഭിത്തികൾക്ക് ഇതുമൂലം നാശമുണ്ടായിട്ടുണ്ട്.കടവുകളിലെ പടവുകൾ തകർന്നു കിടക്കുകയാണ്. കുളം പുനരുദ്ധരിക്കാൻ മൂന്നേ കാൽ കോടി രൂപ അനുവദിച്ച സ്ഥലം എംഎൽഎക്ക് അനുമോദനങ്ങൾ രേഖപ്പെടുത്തിയ ഫ്ലെക്സ് ബോർഡ് രണ്ടര വർഷം മുൻപു കുളക്കരയിൽ സ്ഥാപിച്ചതല്ലാതെ നടപടികളൊന്നുമുണ്ടായില്ല.കുറച്ചുനാൾ മുൻപു ബോർഡും അപ്രത്യക്ഷമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]