
ചാവക്കാട്∙ ദേശീയപാത 66ൽ ഒരുമനയൂർ ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. 85 ലക്ഷം രൂപ ചെലവിൽ കാന നിർമിക്കും.
ദേശീയപാതയുടെ പൊതുമരാമത്ത് വിഭാഗം കരാർ നൽകി. വിജയ് കൺസ്ട്രക്ഷനാണു ചുമതല.
റോഡിന്റെ ശോച്യാവസ്ഥയും റോഡിലെ കാന തകർന്നതിനാൽ പ്രദേശത്തെ വീടുകളിലേക്ക് വെള്ളവും ചെളിയും കയറി ജനങ്ങൾ ദുരിതത്തിലാണ്. എൻ.കെ.അക്ബർ എംഎൽഎ, മന്ത്രി മുഹമ്മദ് റിയാസിനെ ദുരിത സംഭവം അറിയിച്ചതിനെ തുടർന്നാണ് കാന നിർമിക്കാൻ പദ്ധതിയേതര ഫണ്ടിൽ നിന്ന് 85 ലക്ഷം രൂപ അനുവദിച്ചത്.തെക്കേ ബൈപാസ് മുതൽ ഒറ്റത്തെങ്ങ് വരെ 532 മീറ്റർ കാന നിർമിക്കും.എൻ.കെ.അക്ബർ എംഎൽഎ, നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത്, പൊതുമരാമത്ത് നാഷനൽ ഹൈവേ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.സുമ എന്നിവർ സ്ഥലം സന്ദർശിച്ചു.
കാനയുടെ സ്ലാബ് നിർമാണം ആരംഭിച്ചെന്നും മഴയുടെ ഇടവേള നോക്കി കാന നിർമാണം ഉടൻ ആരംഭിക്കുമെന്നും കരാർ കമ്പനി അറിയിച്ചു.റോഡ് നിർമാണത്തിന് 2.45 കോടി രൂപ അനുവദിക്കുന്നതിന് അധികൃതർക്ക് കത്ത് നൽകിയതായും എൻഎച്ച് ചീഫ് എൻജിനീയർ ദീപ്തി ഭാനു എൻ.കെ.അക്ബർ എംഎൽഎ യെ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]