
ഫ്രാൻസിസ് മാർപാപ്പയുടെ ശേഖരത്തിൽ ചേർപ്പില്‍ നിന്നുള്ള ശിൽപവും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചേർപ്പ് ∙ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ശേഖരത്തിൽ ചേർപ്പിലെ യുവ ശിൽപി പണിത അന്ത്യ അത്താഴ ശിൽപവും. കുമിഴ് മരത്തിൽ ശിൽപി സതീഷ് കുമാർ പണിത രണ്ട് ഇഞ്ച് മാത്രം വലുപ്പമുള്ള അന്ത്യ അത്താഴത്തിന്റെ നാനോ രൂപമാണ് ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്നത്.
2023ൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ മാർപാപ്പയെ സന്ദർശിച്ചപ്പോൾ അദ്ദേഹമാണ് ഈ ശിൽപം മാർപാപ്പയ്ക്ക് സമ്മാനിച്ചത്.