
തൃശൂർ ജില്ലയിൽ ഇന്ന് (23-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എൽഎൽബി എൻട്രൻസ് പരിശീലനം
തൃശൂർ ∙ പൂങ്കുന്നം ജ്ഞാനോദയം വായനശാലയുടെ നേതൃത്വത്തിൽ സൗജന്യ എൽഎൽബി എൻട്രൻസ് പരിശീലന ക്ലാസിന്റെ 2025–26 അധ്യയന വർഷ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു പരീക്ഷ എഴുതിയവർക്കും ബിരുദം അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 90481 68219.
പാർട്ട് ടൈം കോഴ്സ്
തൃശൂർ ∙ പാലസ് റോഡിലെ ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്കൂൾ–കോളജ് വിദ്യാർഥികൾക്കും അമച്വർ ചലച്ചിത്ര പ്രവർത്തർക്കുമായി പാർട്ട് ടൈം കോഴ്സുകൾ സംഘടിപ്പിക്കുന്നു. സിനിമറ്റോഗ്രഫി–ലൈറ്റിങ് ശിൽപശാലകൾ, ഫൊട്ടോഗ്രഫി, വിഡിയോ എഡിറ്റിങ്, ഡബ്ബിങ് എന്നിവയാണ് വിഷയങ്ങൾ. 99956 17764.
വൈദ്യുതിമുടക്കം
തൃശൂർ ∙ പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ മോഡൽ റോഡ്, എൻഎസ്എസ് സ്കൂൾ പരിസരം, ഗാന്ധിനഗർ, കാഞ്ഞാണി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 11 വരെയും കാൽവരി റോഡ്, ത്രിവേണി ഗാർഡൻ, ഇഎംഎസ് ലെയ്ൻ, മാടമ്പി ലെയ്ൻ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയും വൈദ്യുതി മുടങ്ങും.
തൃശൂർ ∙ അരിയങ്ങാടി, എരിഞ്ഞേരി അങ്ങാടി, ഹൈ റോഡ്, സെന്റ് തോമസ് കോളജ് റോഡ്, ഇയ്യുണ്ണി നഗർ, കീരംകുളങ്ങര റോഡ്, ഉദയനഗർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.