തൃശൂർ∙ ജില്ലയുടെ വികസന സാധ്യതകൾക്ക് വഴി തുറന്ന് മനോരമ ഓൺലൈനും മലയാള മനോരമ ദിനപത്രവും ജോയ് ആലുക്കാസുമായി ചേർന്നു നടത്തുന്ന ആശയ സംവാദ പരമ്പരയുടെ അടുത്ത സെമിനാർ 27ന് നടക്കും. തൃശൂരിന്റെ വികസനത്തിന് വ്യവസായ മേഖല വഹിക്കേണ്ട
പങ്കും സാധ്യതകളുമാണ് സെമിനാർ മുഖ്യമായും ചർച്ച ചെയ്യുന്നത്. റൗണ്ട് ആന്‍ഡ് എറൗണ്ട് – വിഷന്‍ തൃശൂർ 2030 എന്ന പേരിൽ സംഘടിപ്പിക്കുന്ന പദ്ധതിയിലെ നാലാമത്തെ സെമിനാറാണ് ചൊവ്വാഴ്ച നടക്കുന്നത്.
വൈകുന്നേരം 6.15 ന് തൃശൂർ ജോയ്സ് പാലസിൽ നടക്കുന്ന സെമിനാറിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സിഇഒയുമായ ഡോ.പോൾ തോമസ്, കല്യാൺ സിൽക്സ് എക്സിക്യൂട്ടിവ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ, ഹൈക്കോൺ ഇന്ത്യ ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ക്രിസ്റ്റോ ജോർജ് , വിശ്രാം ബിൽഡേഴ്സ് എംഡി ശ്രീരഞ്ജ്.
സി എന്നിവർ വികസന സ്വപ്നങ്ങൾ പങ്കുവയ്ക്കും.
കാർഷിക മേഖലയിൽ തൃശൂരിന്റെ വികസന സാധ്യതകൾ, ജില്ലയുടെ വികസനത്തെക്കുറിച്ചുള്ള ക്യാംപസ് സ്വപ്നങ്ങള്‍, വിദ്യാഭ്യാസം, കരിയർ മേഖലകളിൽ തൃശൂര്‍ സ്വായത്തമാക്കേണ്ട ചലനങ്ങൾ എന്നീ വിഷയങ്ങളിലായിരുന്നു ആദ്യ സെമിനാറുകൾ സംഘടിപ്പിച്ചത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

